കോഴിക്കോട് – ബ്രിട്‌ഫോര്‍ട്ട് അക്കാദമിയുടെ അഡ്വാന്‍സ് സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സുകള്‍ക്ക് ചേരുന്നവര്‍ക്ക് വര്‍ഷാരംഭ ഓഫര്‍ പ്രഖ്യാപിച്ചു.
ആദ്യം അഡ്മിഷന്‍ എടുക്കുന്ന 200 പേരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന അഞ്ചു പേര്‍ക്ക് ദുബായ് യാത്രയും അഞ്ചു പേര്‍ക്ക് മലേഷ്യ യാത്രയുമാണ് ബ്രിട്‌ഫോര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 10 പേര്‍ക്ക് സ്വര്‍ണ്ണനാണയം, 10 പേര്‍ക്ക് വയനാട് റിസോര്‍ട്ടില്‍ താമസം തുടങ്ങിയവയും നല്‍കുന്നുണ്ട്. ഐഇഎല്‍ടിഎസ് / ഒഇടി /പിടിഇ സെന്റര്‍ എന്ന നിലയില്‍ രാജ്യത്തെ മികച്ച ഇംഗ്ലീഷ് ഭാഷാ പരിശീലനം നല്‍കുന്ന സ്ഥാപനമായ ബ്രിട്‌ഫോര്‍ട്ടില്‍ നിന്ന് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 500 ബാച്ചുകളാണ് പുറത്തിറങ്ങിയത്. അഡ്വാന്‍സ്ഡ് കമ്യൂണിക്കേറ്റീവ് മാസ്റ്ററി ഇന്‍ ഇംഗ്ലീഷ് (എസിഎംഇ), ഐഇഎല്‍ടിഎസിന്റെ സ്റ്റേ ആന്റ് സ്റ്റഡി കാംപസ് (എസ്എസ് സി) തുടങ്ങിയ കോഴ്‌സുകള്‍ കഴിഞ്ഞിറങ്ങിയ 50000 പേരടങ്ങുന്ന കമ്യൂണിറ്റിയുടെ പിന്‍ബലമുള്ള ബ്രിട്‌ഫോര്‍ട്ടിന് കോഴിക്കോടിനു പുറമെ കൊച്ചി, ബങ്കളൂരു, ഡല്‍ഹി, വിജയവാഡ, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലും പഠനകേന്ദ്രങ്ങളുണ്ട്. തൊടുപുഴ, തിരൂര്‍, ചേര്‍ത്തല എന്നിവിടങ്ങളില്‍ അടുത്തിടെ തന്നെ അക്കാദമി കേന്ദ്രങ്ങള്‍ ആരംഭിക്കും. മോണ്ടസൊറി ടീച്ചര്‍ ട്രെയ്‌നിംഗ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഡിപ്ലോമ പ്രോഗ്രാമുകള്‍ തുടങ്ങിയ കോഴ്‌സുകളുള്ള ബ്രിട്‌ഫോര്‍ട്ട് അക്കാദമി സമീപഭാവിയില്‍ 100 ബ്രാഞ്ചുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.
പത്ര സമ്മേളനത്തിൽ സി. ഇ.ഒ നൗഷാദ് നില് ഗീരിസ് , എം.ഡി കെ.എം. കെ ലഹീർ,)
സി.ഒ. ഒ സഹീർ ,
മാനേജർ ‘സായീദാ ഹനീഫ,
എച്ച്. ആർ മാനേജർ അൻജന എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്:- 9633414445,9633414449.