ചെറുകിട വ്യാപാരികൾക്ക് ഓൺ ലൈൻ വ്യാപാര രംഗത്ത്ഏറെ സാധ്യതകളെന്ന് നിതിൻ നായർ

Kozhikode

കോഴിക്കോട്: ഓൺ ലൈൻ വ്യാപാര രംഗത്ത് ചെറുകിട സംരംഭകർക്കും ഇന്ത്യൻ മാർക്കറ്റിൽ ഏറെ സാധ്യതകളാണുള്ളതെന്ന് കേന്ദ്ര ഗവൺമെൻ്റിൻ്റെ കീഴിലുള്ള ഓപൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്സ് ( ഒ.എൻ. ഡി. സി )സീനിയർ വൈസ് പ്രസിഡൻ്റ് നിതിൻ നായർ പറഞ്ഞു. മലബാർ ചേംബർ ഓഫ് കോമേഴ്‌സും, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡ്രസ്ട്രീസ് അസോസിയേഷനും ഫ്യൂച്ചർ ഓഫ് റീട്ടെയിൽ ഇ – കോമേഴ്സ് ” എന്ന വിഷയത്തിൽ ചെറുകിട വ്യാപാരികൾക്കായി സംഘടിപ്പിച്ച ശില്പശാലയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മറ്റ് സ്വകാര്യ പ്ലാറ്റ്ഫോമുകളെക്കാൾ ഈ രംഗത്ത് എത്തുന്നവരെ ഈ മേഖലയിൽ സ്ഥിരമായി ഉറപ്പിച്ചു നിർത്തുവാൻ വേണ്ട സമീപനമാണ് ഒ എൻ ഡി സി കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ് എം. മെഹ്ബൂബ് അധ്യക്ഷത വഹിച്ചു. കെ. എസ്. എസ്. ഐ പ്രസിഡൻ്റ്റ് അബ്ദുറഹിമാൻ, ചേംബർ വൈസ് പ്രസിഡൻ്റ് നിത്യാനന്ദ കമ്മത്ത്, ചേംബർ സെക്രട്ടറി കെ. അരുൺകുമാർ എന്നിവർ സംസാരിച്ചു.

രാജ്യത്തെ വൻകിട കമ്പനികൾ ഡിജിറ്റൽ കോമേഴ്‌സ് രംഗം കുത്തകവൽക്കരിച്ചിരിക്കുന്ന സാഹചര്യത്തിൽ ചെറുകിട വ്യാപാരികളെ ഈ രംഗത്ത് നിലനിർത്തുവാൻ ലക്ഷ്യമിട്ട്
കേന്ദ്ര സർക്കാർ രൂപപ്പെടുത്തിയ പ്ലാറ്റ്ഫോം ആണ് ഒ എൻ ഡി സി .