വളര്‍ത്തുന്ന പോത്ത് കുത്തി വയോധികന് ദാരുണാന്ത്യം

Kozhikode

കോഴിക്കോട്: വളര്‍ത്തുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. അരയങ്കോട് പള്ളിക്കണ്ടി അസൈനാര്‍ (65) ആണ് കൊല്ലപ്പെട്ടത്. മാവൂര്‍ പനത്തോട്ടില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം. അസൈനാര്‍ വളര്‍ത്തുന്ന പോത്തിനെ വയലില്‍ തീറ്റിച്ച ശേഷം അഴിച്ചുകൊണ്ടുവരുന്നതിനിടെയാണ് കുത്തേറ്റത്. വരമ്പിലേക്ക് ചേര്‍ത്ത് പലതവണ പോത്ത് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അസൈനാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.