താമരശ്ശേരി: ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ നെല്ലിപ്പൊയില്‍ സ്വദേശി മണ്ണാട്ട് എബ്രഹാം (68) ആണ് മരിച്ചത്. രാവിലെ 6 മണിയോടെയായിരുന്നു അപകടം.
മരം കയറ്റി വരികയായിരുന്ന ലോറിക്ക് പിന്നിലാണ് ബൈക്ക് ഇടിച്ചത്. ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്ന് എബ്രഹാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.