ഉത്തരേന്ത്യന്‍ മോഡല്‍ വയനാട്ടിലും നടപ്പാക്കാന്‍ ബി ജെ പി ശ്രമിക്കുന്നു: ജോമോന്‍ വാളത്തറ

Wayanad

കല്പറ്റ: ഉത്തരേന്ത്യയില്‍ ചെയ്യുന്നത് പോലെ കേരളത്തിലും കിറ്റ് കൊടുത്താല്‍ വോട്ട് നേടാമെന്നാണ് ബി ജെ പി കരുതുന്നതെന്ന് കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ് ജോമോന്‍ വാളത്തറ. നേരത്തെ സുല്‍ത്താന്‍ ബത്തേരിയെന്ന പേര് ഗണപതിവട്ടം എന്നാക്കണമെന്ന് ആവശ്യപ്പെട്ട ബി ജെ പി സ്ഥാനാര്‍ത്ഥി പരാജയത്തിന്റെ ആഘാതം കുറക്കാനാണ് ശ്രമിക്കുന്നത്.

കേവലം കുറച്ച് വെറ്റിലയും പുകലയും ചുണ്ണാമ്പും നല്‍കിയാല്‍ ഗോത്ര വിഭാഗത്തിന്റെ വോട്ട് നേടാമെന്നാണ് ചിലരുടെ കണക്കുകൂട്ടല്‍. വോട്ടര്‍മാരെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിക്കണമെന്നും ജോമോന്‍ വളത്തറ ആവശ്യപ്പെട്ടു.