മലപ്പുറം: കുറ്റിപ്പുറത്തുനിന്നും പതിനൊന്ന് വര്‍ഷം മുമ്പ് കാണാതായ യുവതിയേയും കുഞ്ഞിനേയും ബംഗളുരുവില്‍ കണ്ടെത്തി. 2011ല്‍ കാണാതായ നുസ്‌റത്തിനേയും കുഞ്ഞിനെയുമാണ് മലപ്പുറം സി ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്‌സണ്‍ ട്രേസിംഗ് യൂനിറ്റ് (ഡി എം പി ടിയു) കണ്ടെത്തിയത്.
കാണാതായവരുടെ കേസുകളില്‍ പ്രത്യേക അന്വേഷണം നടത്താനുള്ള ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രത്യേകം നടത്തി വന്ന അന്വേഷണത്തിലാണ് നുസ്‌റത്തിനെയും കുട്ടിയെയും കണ്ടെത്തിയത്. ഡി എം പി ടി യു നോഡല്‍ ഓഫീസറായ ഡി വൈ എസ് പി കെ സി ബാബുവിന്റെ നേതൃത്വത്തില്‍ ഡി എം പി ടി യു അംഗങ്ങള്‍ ആണ് അന്വേഷണം നടത്തിയത്.
ഇവരുടെ തിരോധാനത്തിനുള്ള കാരണങ്ങളും മറ്റ് വിവരങ്ങളും പൊലീസിന്റെ തുടര്‍ അന്വേഷണത്തിലെ വ്യക്തമാകു. ബംഗളൂരുവിലെ താമസ സ്ഥലത്ത് നിന്നാണ് നുസ്രത്തിനേയും കുഞ്ഞിനേയും കണ്ടെത്തിയത്. ബംഗളൂരുവില്‍ വീട് വാടകയ്‌ക്കെടുത്താണ് ഇവര്‍ താമസിച്ചു വരുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു. സി ബ്രാഞ്ച് എസ് ഐമാരായ സി വി ബിബിന്‍, കെ സുഹൈല്‍, അരുണ്‍ഷാ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബ്ദുസ്സമീര്‍ ഉള്ളാടന്‍, മുഹമ്മദ് ഷാഫി പുളിക്കത്തൊടി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. യുവതിയെ തിരൂര്‍ ജെ എഫ് സി എം കോടതി മുമ്പാകെയും കുട്ടിയെ സി ഡബ്ലിയു സി മുമ്പാകെയും ഹാജരാക്കി.