വ്യവസായ സംരംഭകത്വ പരിപാടി; എം ജി സര്‍വകലാശാലയ്ക്ക് മന്ത്രിയുടെ അഭിനന്ദനം

Kottayam

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കോട്ടയം: ഗവേഷണ കണ്ടെത്തലുകളെ സാമൂഹിക നന്മയ്ക്കു ഉതകുന്ന സംരംഭങ്ങളാക്കി മാറ്റുന്ന മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസായ മന്ത്രി പി രാജീവിന്റെ അഭിനന്ദനം. സര്‍വകലാശാലയില്‍ നടത്തിയ സന്ദര്‍ശനത്തോടനുബന്ധിച്ച് മന്ത്രി ബിസിനസ് ഇന്നവേഷന്‍ ആന്റ് ഇന്‍കുബേഷന്‍ സെന്ററിനു (ബി ഐ ഐ സി) കീഴിലുള്ള ഗവേഷകരും സംരംഭകരുമായി അദ്ദേഹം സംവദിച്ചു.

സ്വന്തം ഗവേഷണ ആശയങ്ങളെ ബി ഐ ഐ സി മുഖേന സംരംഭങ്ങളാക്കി മാറ്റിയ അമൃത നായര്‍, എസ് ശ്രീലക്ഷ്മി, എബിന്‍ ജോണ്‍ വര്‍ഗീസ്, ഷാജി ജേക്കബ് എന്നിവരെയും നിലവിലെ ഗവേഷകരായ എസ് ശ്രീജിത്ത്, റിയ അലക്‌സ്, മേരി തെരേസ, ബിക്കി ജെറിന്‍ ജോസഫ്, മഞ്ജുഷ പ്രേംനാഥ് എന്നിവരെയും മന്ത്രി അനുമോദിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ സാമ്പത്തിക സഹായത്തോടെ ബി ഐ ഐ സി നടത്തുന്ന റിസര്‍ച്ച് ഇന്‍കുബേഷന്‍ പരിപാടിയാണ് ഗവേഷകര്‍, അധ്യാപകര്‍, ശാസ്ത്രജ്ഞര്‍, ബിരുദാനനന്തര ബിരുദ വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ സംരംഭകത്വത്തിലേക്ക് നയിക്കുന്നത്.

മറ്റു സര്‍വകലാശാലകളില്‍ നിന്ന് ഉള്‍പ്പെടെ അപേക്ഷ നല്‍കിയ 153 പേരില്‍ നിന്നും വിവിധ ഘട്ടങ്ങളിലായി നടത്തിയ സ്‌ക്രീനിംഗിലൂടെയാണ് 19 പേരെ തിരഞ്ഞെടുത്തത്. ഇതിനു പുറമെ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സംഘടിപ്പിച്ച നാഷണല്‍ റിസര്‍ച്ച് ഇന്നവേഷന്‍ ചലഞ്ച് 2022ല്‍ തിരഞ്ഞെടുക്കപ്പെട്ട എട്ടു ഗവേഷകരുടെ തുടര്‍ പ്രവര്‍ത്തനങ്ങളും ബി ഐ ഐ സി കേന്ദ്രീകരിച്ചാണ് നടക്കുന്നത്. റിസര്‍ച്ച് ഇന്‍ക്യൂബേഷന്‍ പരിപാടിക്കായി അനുവദിച്ച ഒരു കോടി രൂപയില്‍ നിന്നാണ് ഇവര്‍ക്കും ഗ്രാന്റ് നല്‍കുക.

ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ്, പ്രൊവൈസ് ചാന്‍സലര്‍ സി ടി അരവിന്ദകുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ പി ഹരികൃഷ്ണന്‍, എസ് ഷാജില ബിവി, ബാബു മൈക്കിള്‍, ഡോ. കെ എം സുധാകരന്‍, ഫിനാന്‍സ് ഓഫീസര്‍ ബിജു മാത്യു, ബി ഐ ഐ സി ഡയറക്ടര്‍ ഡോ. ഇ കെ രാധാകൃഷ്ണന്‍, ഇന്‍ക്യൂബേഷന്‍ മാനേജര്‍ ഡോ. സി ചന്ദന തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *