കടുത്ത ചൂട്: സൂര്യാഘാതമേറ്റ് വീണ്ടും മരണം

Malappuram

മലപ്പുറം: കടുത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും സൂര്യാതപമേറ്റ് ഒരാള്‍കൂടെ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെയാണ് സൂര്യതപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.