സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kozhikode

കോഴിക്കോട്: സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷ് ആണ് ചികിത്സക്കിടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആണ് വിജേഷിന്റെ മരണം. കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തുനിന്ന് സൂര്യാഘാതം ഏറ്റതിനെ തുടര്‍ന്ന് വിജേഷ് കുഴഞ്ഞുവീഴുകയായിരുന്നു.