തൃശ്ശൂര്‍: കിണറ്റില്‍ വീണ ആട്ടിന്‍ കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. എടത്തിരുത്തി കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് അബ്ദുല്‍ റഷീദ് (48) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെ പെരിങ്ങോട്ടുകര കരുവാങ്കുളത്തുള്ള ബന്ധുവിന്റെ വീട്ടിലാണ് സംഭവം.
കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കുന്നതിനായി കിണറ്റില്‍ ഇറങ്ങിയതായിരുന്നു റഷീദ്. കിണറ്റില്‍ ഓക്‌സിജന്‍ ഇല്ലാത്തത് മൂലം റഷീദ് വെള്ളത്തിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.