എടവണ്ണ: ജാമിഅഃ നദ്വിയ്യ, സുഊദി മതകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 2024 മെയ് 28,29,30 തിയ്യതികളില്‍ ദേശീയ വൈജ്ഞാനിക സാഹിത്യ മത്സരം സംഘടിപ്പിക്കുയാണ്. 2024 മെയ് 12നു ഞായറാഴ്ച എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വെച്ച് ക്വുര്ആന്മനഃപാഠം, പ്രാഥമിക ഘട്ട മത്സരം നടക്കും. അതില്‍ തെരെഞ്ഞെടുക്കപ്പെടുന്നവര്ക്കാണ് ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക
ക്വുര്‍ആന്‍ മനഃപാഠം, ക്വുര്‍ആന്‍ ക്വിസ്, ഹദീസ് മനഃപാഠം, ഇസ്ലാമിക സാഹിത്യ ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ക്വുര്‍ആന്‍ മനഃപാഠ മത്സരം രണ്ടു ഘട്ടങ്ങളിലായി നടക്കും. ഓരോ മത്സരത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരം നടക്കും. അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് അവസരം ലഭിക്കാവുന്ന ദേശീയ മത്സരമാണ് നടക്കുന്നത്. അഞ്ച് ലക്ഷം രൂപ സമ്മാനതുകയായി നല്കുന്ന ഈ വൈജ്ഞാനിക സാഹിത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 25 വയസ്സിന് താഴെയുള്ളവര്‍ ലിങ്ക് വഴി റെജിസ്ട്രര്‍ ചെയ്യണമെന്നു സംഘാടകര്‍ അറിയിച്ചു. റെജിസ്ട്രര്‍ ചെയ്യാനുള്ള അവസാന തിയ്യതി 2024 മെയ് 8 ആണ്കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ദ്ദ919745009790 ഈ നമ്പറില്‍ ബന്ധപ്പെടണ മെന്നും അറിയിച്ചു.