ഹണിട്രാപ്പ്: യുവതിയടക്കം നാലുപേര്‍ പിടിയില്‍

Kollam

കൊല്ലം: ഹണിട്രാപ്പില്‍ കുടുക്കി യുവാവില്‍ നിന്നും പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാലുപേര്‍ പിടിയില്‍. ചവറ പയ്യലവക്കാവ് ത്രിവേണിയില്‍ ജോസഫിന്‍ ( മാളു, 28), ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ നഹാബ് (30), ചവറ മുകുന്ദപുരം അരുണ്‍ ഭവനത്തില്‍ അരുണ്‍ (28), പാരിപ്പള്ളി മീനമ്പലത്ത് എസ്.എന്‍ നിവാസില്‍ അരുണ്‍ (30) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ ഫോണില്‍ വിളിച്ച് ബന്ധം സ്ഥാപിച്ച ശേഷം യുവതി വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. കൊല്ലം താലൂക്ക് ഓഫീസിന് സമീപമുള്ള അറവുശാലയുടെ അവിടെ എത്തിയ യുവാവിനെ പ്രതികള്‍ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും സ്വര്‍ണ മോതിരവും കവരുകയും ചെയ്തു.