ശങ്കേഴ്സ് ഹോസ്പിറ്റൽ അമേരിക്കൻ കമ്പനിക്ക് വിറ്റ വെള്ളാപ്പള്ളി നടേശന്‍റെ നടപടി ശ്രീനാരായണ സമൂഹത്തിനെ കളിപ്പിക്കലാണെന്ന് ഗോകുലം ഗോപാലൻ

Kollam

കൊല്ലം: ശങ്കേഴ്സ് ഹോസ്പിറ്റൽ അമേരിക്കൻ കമ്പനിക്ക് വിറ്റ വെള്ളാപ്പള്ളി നടേശന്റെ നടപടി ശ്രീനാരായണ സമൂഹത്തെ കളിപ്പിക്കലാണെന്ന് എസ്എൻഡിപി യോഗം എസ് എൻ ട്രസ്റ്റ് സംരക്ഷണ സമിതി ഏകോപന സമിതി ചെയർമാൻ ഗോകുലം ഗോപാലൻ പ്രസ്താവിച്ചു. വെള്ളാപ്പളളിയുടെ കൊള്ള അവസാനിപ്പിക്കാൻ ശ്രീനാരായണീയർ ഒന്നിക്കണമെന്നും ഗോകുലം ഗോപാലൻ ആഹ്വാനം ചെയ്തു.

എസ്എൻഡിപി യോഗം എസ് എൻ ട്രസ്റ്റ് സംരക്ഷണ സമിതി ശങ്കേഴ്സ് ആശുപത്രി അമേരിക്കൻ കമ്പനിയ്ക്ക് നടത്തിപ്പവകാശം നൽകിയതിനെ തിരെയുള്ള പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോകുലം ഗോപാലൻ. അസാദ്ധ്യമെന്ന് കരുതിയതൊക്കൊ സാദ്ധ്യമാക്കി നമുക്ക് കാട്ടി തന്നെ നേതാവായിരുന്നു ആർ.ശങ്കർ
ഇച്ഛാശക്തിയുടെ, ദൃഢനിശ്ചയത്തിന്റെ ആത്മവിശ്വാസത്തിൻ്റെ നിറകുടമായിരുന്നു മഹാനായ ആർ. ശങ്കറെന്നും ഗോകുലം ഗോപാലൻ.

ആർ.ശങ്കറിന്റെ നാമധേയത്തിലുള്ള ആശുപത്രിയെ ഇല്ലാതാക്കാനുള്ള ഗൂഡാലോചനയാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇവിടെ നടക്കുന്നതെന്ന് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു കൊണ്ട് ഗോകുലം ഗോപാലൻ പറഞ്ഞു

ഭഗവാൻ ശ്രീ നാരായണ😄 ഗുരുദേവൻ അരുളിയ അഷ്ട ലക്ഷ്യങ്ങളിൽ പ്രധാനമായ
വിദ്യാഭ്യാസവും, ആരോഗ്യവും സംഘടന കൊണ്ട് ശതമാകുക തുടങ്ങിയ സന്ദേശങ്ങൾ അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയ വ്യക്തിത്വമാണ് ആർ.ശങ്കർ ശ്രീനാരായണ സ്വത്വബോധം സാധാരണ ജനതയിൽ വളർത്തിയ മഹാനുഭാവനായിരുന്നു.

ശ്രീനാരായണ പ്രസ്ഥാനത്തിന്റെ എക്കാലത്തേയും സമുന്നതനായ നേതാവിനെ അപമാനിക്കുകയാണ് വെള്ളാപ്പള്ളിയും ഒരു കൂട്ടം കള്ളന്മാരും പതിറ്റാണ്ടായി ചെയ്തു കൊണ്ടിരിക്കുന്നത്. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ മാത്രം നേതാവായിരുന്നില്ല ആർ.ശങ്കറെന്ന് നമ്മൾ തിരിച്ചറിയണെമെന്നും ഗോകുലം വ്യക്തമാക്കി

ഭരണഘടനാ നിർമ്മാണ സഭയിൽ അംഗമായിക്കൊണ്ട്, പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ അവകാശ സംരക്ഷണത്തിനായ് ശക്തമായവകുപ്പുകൾ ഭരണഘടനയിൽ ഉൾക്കൊള്ളിക്കുവാൻ അതി തീവ്രമായി പരിശ്രമിച്ച നിയമജ്ഞൻകൂടിയായിരുന്നു ആർ.ശങ്കറെന്ന് വെള്ളാപ്പള്ളിയും കിങ്കരന്മാരും തിരിച്ചറിയണം നമ്മൾ ഇന്ന് ഇവിടെ തുടങ്ങുന്ന പ്രക്ഷോഭം കേരള ജനത ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
നായാടി മുതൽ നമ്പൂതിരി വരെയെന്ന ആശയം മുന്നോട്ട് വച്ചുകൊണ്ട് 1947 ൽ മന്നത്ത് പത്മനാഭനും ആർ.ശങ്കറും ചേർന്ന് ഹിന്ദുവിന്റെ അവകാശകൾ നേടിയെടുക്കാൻ വേണ്ടി ഹിന്ദുമഹാമണ്ഡലം രൂപീകരിച്ച് ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച മണ്ണിൽ കാലൂന്നി നിന്നുകൊണ്ടാണ് വെള്ളാപ്പള്ളി നടേശാ നിങ്ങളോട് പറയുകയാണ് ശങ്കേഴ്സ് ഹോസ്പിറ്റൽ കച്ചവടം നടത്താമെന്ന ഫാമിലി ക്ലെബിന്റെ ആഗ്രഹം അങ്ങ് അവസാനിപ്പിച്ചേക്

ആശയസമ്പുഷ്‌ടതയും, ധീരതയും, ആത്മവിശ്വാസവും, ഇച്ഛാശക്തിയും കൊണ്ടാണ് ആർ ശങ്കർ രാഷ്ട്രീയ സാമൂഹ്യ, സാമുദായിക ഭരണ നേതൃത്വത്തിൽ തിളങ്ങിയെതെങ്കിൽ അതേ ശങ്കറിന്റെ പിൻ തലമുറക്കാർ ജീവിച്ചിരിക്കുന്നിടത്തോളം കാലം വെള്ളാപ്പള്ളിയ്ക്കും കൂട്ടർക്കും ശങ്കറിന്റെ ആത്മാവ് കുടികൊള്ളുന്ന മണ്ണിൽ നിങ്ങൾക്ക് ഒരുചുക്കും ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ലന്നും ഗോകുലം ഗോപാലൻ പറഞ്ഞു

കേരളത്തിൽ, ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും യഥാർത്ഥ വിപ്ലവം രചിച്ച സർവ്വാദരണീയനായിട്ടാണ് R. ശങ്കർ അറിയപ്പെടുന്ന തെങ്കിൽ വെള്ളാപ്പള്ളി നടേശനെ ഇതിനെല്ലാം ഘടക വിരുദ്ധമായിട്ടാണ് കേരളക്കര അറിയുന്നെതെന്ന് നിങ്ങൾ തിരിച്ചറിയണം. കൊല്ലം രണ്ടാമതൊരു ഹിന്ദു മഹാ മണ്ഡലം രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കരുതെന്ന് വെള്ളാപ്പള്ളിയെ ഗോകുലം ഓർമ്മപ്പെടുത്തി.

ആർ.ശങ്കർ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയും ഒന്നൊന്നായി വിറ്റ് കീശ വീർപ്പിക്കലാണ് വെള്ളാപ്പളളിയും കൊളള സംഘവും കഴിഞ്ഞ കുറേക്കാലങ്ങളായി ചെയ്ത് വരുന്നതെന്ന് പൊതു സമൂഹം തിരിച്ചറിയുന്നുണ്ട്

ശ്രീനാരായണ കുലത്തിന്റെ ശക്തമായ മേഖലയാണ് കൊല്ലം. കൊല്ലത്തെ അതസ്ഥിത വർഗ്ഗത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തിലാണ് 1970-ൽ ശങ്കേഴ്സ് ആശുപത്രിയ് പ്രവർത്തനമാരംഭിച്ചത്.കേരളത്തിൽ ഇന്ന് കാണുന്ന പ്രധാന സ്വകാര്യ ആശുപത്രികളൊക്കെ പ്രവർത്തനം ആരംഭിക്കുന്നതിനും എത്രയോ മുമ്പാണ് ശങ്കേഴ്സ് ആശുപത്രി ഇ ഇവിടെ പ്രവർത്തനം ആരംഭിച്ചത് എന്നാൽ ഈ ആതുരാലയം പ്രവർത്തനം ആരംഭിച്ച് 5 പതിറ്റാണ്ട് പിന്നിടുമ്പോൾ ഈ മഹാപ്രസ്ഥാനം അമേരിക്കൻ കമ്പനിയ്ക് തീറെഴുതി കൊടുക്കാൻ രഹസ്യമായി ശ്രമിച്ച വെള്ളാപ്പള്ളി ശ്രീനാരായണ കുലത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.

ശ്രീനാരായണ പ്രസ്ഥാനത്തിന്റെ അഭിമാനമായ ആശുപത്രിയായി ഉയർത്തി കൊണ്ട് വന്ന, ശങ്കർസ് ആശുപത്രിയെ സാധാരണ ജനതയുടെ രോഗ പരിചരണ കേന്ദ്രമായിട്ടാണ് ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്.

പൊതു സമൂഹത്തിന് നല്ല ആരോഗ്യ സംരക്ഷണം ലഭ്യമാക്കാൻ വേണ്ടിയാണ് മുൻകാല ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നേതാക്കളും ആശുപത്രി മാനേജ്മെന്റും ശ്രമിച്ചതെങ്കിലും വെള്ളാപ്പളളിയുടെ യോഗ നേതൃത്വത്തിലേക്കുളള കടന്ന് വരവോടെയയാണ് ശങ്കേഴ്സ് ആശുപത്രിയുടെ ശനിദശ ആരംഭിച്ചതെന്ന് പറയേണ്ടി വരും.

മികച്ച ഡോക്ടർമാരെ ആശുപത്രിയുടെ ഭാഗമാക്കി ആധുനിക സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തി ആശുപത്രി നവീകരിക്കുന്നതിന് പകരം ശങ്കേഴ്സ് ആശുപത്രിയെ ഐ.സി.യു വിൽ പ്രവേശിപ്പിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തത്.

മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിന് പകരം ജീവനക്കാർക്ക് മിനിമം വേതനം പോലും നൽകാതെ മഹാനായ ശങ്കറിന്റെ നാമധേയം കളങ്കിതമാക്കി നേഴ്സുമാരെക്കൊണ്ട് ആശുപത്രി കവാടത്തിന് മുനിൽ സമരം ചെയ്യിച്ചത് വെള്ളാപ്പള്ളിയുടെ കിഴിഞ്ഞ ബുദ്ധിയാണന്ന് അരി ആഹാരം കഴിക്കുന്ന സാധാരണ ജനത തിരിച്ചറിഞ്ഞ് കഴിഞ്ഞിട്ടുണ്ട്.

നോക്കു കൊല്ലത്തിന്റെ അഭിമാനമായ ഹോസ്പിറ്റലാണ് വെള്ളാപ്പള്ളി അമേരിക്കൻ കമ്പനിയ്ക്ക് തീറെഴുതി കൊടുക്കാൻ രഹസ്യ ധാരണ ഉണ്ടാക്കിയിരിക്കുന്നത്.

99 വർഷത്തേയ്ക്കാണ് അമേരിയ്ക്കൻ കമ്പനിയ്ക്ക് ശങ്കേഴ്സ് ആശുപത്രി നടത്തിയിപ്പ് അവകാശം തീറെഴുതി കൊടുക്കാൻ വെള്ളാപ്പളളിയും ഫാമിലി ക്ലബ് കൊള്ളസംഘവും ധാരണ ഉണ്ടാക്കിയിരിക്കുന്നത് .

കേരളത്തിലെ ഒരു പ്രമുഖ കൃസ്ത്യൻ മിഷനറിയാണ് ഇതിന്റെ ഏജന്റായി പ്രവർത്തിച്ചിരിക്കുന്നത്. എസ്.എൻ.ഡി.പി.യോഗത്തിന്റെ ആലപ്പുഴയിലെ ഏറ്റവും വലിയ പ്ലസ്ടു വരെയുള്ള സ്കൂൾ ആശുപത്രിയുടെ കച്ചവട ഏജന്റായി പ്രവർത്തിയ്ക്കുന്ന കൃസ്ത്യൻ മിഷനറിയ്ക്ക് മറിച്ച് വിറ്റിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുന്നു.

ഭഗവാൻ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിലുളള വിദ്യാഭ്യാസ സ്ഥാപനം കൃസ്ത്യൻ മിഷനറിയ്ക്ക് വിൽക്കാമെങ്കിൽ ആർ ശങ്കറിന്റെ പേരിലുളള ആശുപത്രി അമേരിയ്ക്കൻ കമ്പനിയ്ക്ക് നടത്തിപ്പവകാശം നൽകാൻ വെള്ളാപ്പള്ളിയ്ക്ക് യാതൊരു ശങ്കയും ഉണ്ടായിട്ടുണ്ടാവില്ലന്ന് എനിക്കറിയാം

. കൊല്ലം നഗരത്തിൽ തല ഉയർത്തിയ് നിൽക്കേണ്ട എസ്.എൻ.ഡി.പി.യുടെ ആസ്ഥാന മന്ദിരം കൊല്ലം കോർപ്പറേഷൻ ജപ്തി ചെയ്തിട്ട് ഏതാണ്ട് ഒരു പതിറ്റാണ്ടാകാൻ പോകുന്നു.

ഭഗവാൻ ശ്രീനാരായണൻ സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ ആസ്ഥാന മന്ദിരമാണ് ജപ്തി ചെയ്തിരിക്കുന്നത് എന്ന് നമ്മൾ തിരിച്ചറിയണം.

കോടികൾ മൈക്രോ ഫിനാൻസിലൂടെ തട്ടിപ്പ് നടത്തി സാധാരണ കുടുംബങ്ങളെ ദുരന്തത്തിലേക്ക് തളളിയിട്ട വെള്ളാപ്പളളിയുടെ മനസ്സ് നമ്മൾ തിരിച്ചറിയണം. ഇനിയും ഇത്തരത്തിലുള്ള ദുരന്തങ്ങൾ വെള്ളാപ്പള്ളി സൃഷ്ടിക്കാതിരിക്കാൻ ശ്രീനാരായണീയർ അതീവ ശ്രദ്ധയോടെ തന്നെ ഇടപെട്ടില്ലങ്കിൽ ശ്രീനാരായണീയരെ കൂട്ടത്തോടെ വിൽക്കുമെന്ന് ഈഴവർ തിരിച്ചറിയണം. വെളളാപ്പളളിയുടെ ദുഷ്ടലാക്കോടെയുള്ള ഒരോ നീക്കത്തെയും നമുക്ക് ശക്തമായി നേരിടാൻ കഴിയണം

ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെ നെഞ്ചിലേറ്റി, ഒരുമയുടെയും സ്നേഹത്തിന്റെയും പാതയിൽ മുന്നേറേണ്ട മഹാപ്രസ്ഥാനത്തിന്റെ തലപ്പത്ത് ഇരുന്നു കൊണ്ട് വെള്ളാപ്പള്ളി കാട്ടി കൂട്ടുന്ന അധമ പ്രവർത്തന ങ്ങൾ എണ്ണി യെണ്ണി പറയാൻ തുടങ്ങിയാൽ ഒരു ദിവസം കൊണ്ട് തീരില്ല എങ്കിലും വെള്ളാപ്പള്ളിയുടെ ചില തട്ടിപ്പ് കഥകൾ കൂടി പറയാതെ പോകുന്നത് ശരിയല്ല

ചേർത്തല, കണിച്ചു കുളങ്ങര, കുട്ടനാട്, ചേർത്തല, കായംകുളം കാർത്തികപ്പള്ളി, കരുനാഗപ്പള്ളി, വൈക്കം യൂണിയനിലെ തട്ടിപ്പുകളുടെ കണക്കുകൾ . പരിശോധിച്ചാൽ നമ്മൾ ഞെട്ടിപ്പോകും. കോടികളുടെ വെട്ടിപ്പാണ് ഒരോ യൂണിയനിലും നടന്നിട്ടുള്ളത്

വെള്ളാപ്പള്ളിയും കിങ്കരന്മാരും ചേർന്ന് മൈക്രോ ഫിനാൻസ് തട്ടിപ്പ് നടത്തുമ്പോൾ ഇതിൽ ബലിയാടാകുന്നത് താഴെ തട്ടിലെ ശാഖാ ഭാരവാഹികളാണ്. കോടികളുടെ കൊള്ളയാണ് മൈക്രോ ഫിനാൻസിന്റെ മറവിൽ വൈക്കം യൂണിയനിൽ നടന്നത്.
2020 മുതൽ 2025 വരെ വൈക്കം യൂണിയനിലെ വിവിധ ശാഖകളുടെ പേരിൽ രേഖപ്പെടുത്തിയിരിക്കുന്ന മൈക്രോ ഫിനാൻസ് തട്ടിപ്പു കണക്കുകൾ ഞെട്ടിക്കുന്നതാണ്.

ഒരോ ശാഖയുടെയും പേരിൽ തുക. അഡ്വാൻസ് ചെയ്തു കൊണ്ടാണ് കൊണ്ട് 4 കോടി കണക്കിന് രൂപ തട്ടിച്ചിരിക്കുന്നത്.

ലക്ഷക്കണക്കിന് രൂപയാണ് വിവിധ ശാഖകളുടെ പേരിൽ അഡ്വാൻസ് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഞെട്ടിക്കുന്ന സത്യം എന്തെന്നാൽ, പല ശാഖാ ഭരണസമിതികളും പണം അഡ്വാൻസ് ചെയ്തതിനെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല!

ശാഖാ ഭാരവാഹികൾ പോലും അറിയാതെയാണ് ഭീമമായ തുകകൾ അഡ്വാൻസ് ചെയ്യപ്പെട്ടത്? ഇങ്ങനെ യൂണിയനുകൾ തുക വകമാറ്റി തട്ടിപ്പ് നടത്തുന്നുണ്ടെങ്കിൽ വെള്ളാപ്പള്ളിയുടെ അറിവോടെയാണന്നതിൽ സംശയമില്ല

ഇത് കേവലം ഒരു സാധാരണ സാമ്പത്തിക തിരിമറിയായി നമുക്ക് കണക്കാക്കാൻ സാധിക്കുമോ? ഇതിനുപിന്നിൽ ആസൂത്രിതമായ വഞ്ചനയും കൊള്ളയുമില്ലേ?വർഷങ്ങളുടെ അഴിമതിക്കണക്ക് – ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളു

വൈക്കംആശ്രമം സ്കൂളിലെ 48 നിയമനങ്ങളിൽ നടന്ന കോടികളുടെ നിയമന തട്ടിപ്പ് പുറത്ത് പറയാൻ ഭയക്കുകയാണ്. കോളേജിനായി സാധാരണക്കാരിൽ നിന്ന് പിരിച്ചെടുത്ത പണത്തെ കുറിച്ച് ശാഖാ അംഗങ്ങൾ ചോദിച്ചാൽ നേതൃത്വത്തിന് മറുപടിയില്ല ?

അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നവരുടെ ഗതി Kk മഹേശന്റെ അനുഭവം എന്നതാണ്
അതിനാൽ ശാഖാ ഭാരവാഹികൾക്ക് പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്

മഹേശൻ മരണത്തെ വരിച്ച പോലെ അമ്പലപ്പുഴ യൂണിയനിലെ ശാഖാ സെക്രട്ടറി ശാഖാ ഓഫീസിലാണ് തൂങ്ങി മരിച്ചത്. ഇതേ അവസ്ഥയിൽ തന്നെ കാർത്തികപ്പള്ളി യൂണിയനിലെ തൃക്കുന്നപ്പുഴയിലും കാട്ടിൽ മാർക്കറ്റ് എന്ന പ്രദേശത്തും രണ്ട് ശാഖാ സെക്രട്ടറിമാർ ശാഖാ ഓഫീസിൽ ജീവിതം അവസാനിപ്പിച്ചത് എന്തിന് വേണ്ടിയാണ്

കായംകുളം യൂണിയനിലും ചെങ്ങനൂർ യൂണിയനിലും മൈക്രോ ഫിനാൻസിന്റെ പേരിൽ നിരവധി സഹോദരിമാരാണ് ജപ്തി ഭീഷണി നേരിടുന്നത്. പല കുടുംബങ്ങളും ആത്മഹത്യയുടെ വക്കിലാണ്.

K K മഹേശനെ മുന്നിൽ നിർത്തി വെള്ളാപ്പള്ളിയും മകനും കൂടി നടത്തിയ സാമ്പത്തിക തിരിമറി കോടികളാണന്നത് പരമമായ സത്യമാണ്. പിതാവിനെയും മകനെയും അറസ്റ്റ് ചെയ്യുന്നതിന് കോടതി വാറണ്ട് പുറപ്പെടുവിച്ചത് നമുക്ക് ഏവർക്കും അറിയാവുന്നതാണ് ഇനിയും ഇത്തരം കൊളളയ്ക്ക് എതിരെ പ്രതികരിക്കാതിരിക്കാൻ നമുക്ക് കഴിയുമോ ?

വെള്ളാപ്പള്ളിയുടെ സ്വന്തം തട്ടകത്തിൽ നടത്തിയ മൈക്രോ ഫിനാൻസ് തട്ടിപ്പിന് എതിരെ ശ്രീനാരായണീയർ ഒന്നിച്ചത് നമുക്ക് പ്രതീക്ഷ നൽകുന്നതാണ്. ഇനിയും ഇത്തരത്തിലുളള തട്ടിപ്പുകൾക്ക് എതിരെ നമ്മൾ സംഘടിത ശക്തിയായാൽ മാത്രമേ ഇത്തരം അഴുമതി വീരന്മാരെ പുറം ലോകത്തിന് മുൻപിൽ എത്തിയ്ക്കാൻ കഴിയുകയുള്ളു.
നങ്ങ്യാർകുളങ്ങരയിൽ എസ്.എൻ. ട്രസ്റ്റിന്റെ 21 സെന്റ് സ്ഥലം ഒരു ഹോട്ടലുകാർക്ക് രഹസ്യമായി വിറ്റു കഴിഞ്ഞിരിക്കുന്നു ദേശീയ പാതയോട് ചേർന്ന ഈ സ്ഥലത്തിന് കോടികൾ വിലമതിയ്ക്കുന്നതാണ് ഇതും വെള്ളാപ്പളളി വിറ്റ് പണം കീശയിലാക്കിയിരിക്കുകയാണ്.

അമ്പലപ്പുഴ യൂണിയനിലെ വളഞ്ഞ വഴി എസ്.എൻ.ഡി.പി ശാഖയിൽ നടന്നത് നൂറ് കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടത്തിയത് . തട്ടിപ്പ് നടത്തിയവരും അവർക് വേണ്ട നിയമ സഹായങ്ങൾ ചെയ്തു കൊടുത്ത കാട്ടു കള്ളന്മാരും ഇന്നും യോഗ നേതൃത്വത്തിൽ വിലസുകയാണ്. തെക്കൻ കേരളത്തിലെ തട്ടിപ്പ് കൾക് ഒപ്പം മലബാറിലും വമ്പൻ തട്ടിപ്പാണ് നടത്തിയിട്ടുള്ളത് കൊയിലാണ്ടി യൂണിയന്റെ കോടികൾ വില വരുന്ന 50 സെന്റ് ഭൂമീ വിറ്റ് പണം കീശയിലാക്കിയിട്ട് രണ്ട് പതിറ്റാണ്ടോളമാകുന്നു.

കേരളത്തിലെ പകുതിയിലേറെ വരുന്ന യൂണിയനുകളുടെയും പ്രമാണം ബാങ്കുകളിൽ പണയപ്പെടുത്തിയിരിക്കുകയാണ് ഇത്തരത്തിൽ പണയപ്പെടുത്തിയ പല യൂണിയനുകളും ഇന്ന് ജപ്തി ഭീഷണി നേരിടുകയാണ്. യോഗത്തിന്റെ തലപ്പത്ത് കയറിയിരുന്ന് എന്ത് വൃത്തികേടുകളും കാണിക്കാൻ വെള്ളാപ്പള്ളിയ്ക്ക് ധൈര്യം ലഭിച്ചത് ചോദ്യം ചെയ്യാൻ നമ്മൾ തയ്യാറാകാതിരുന്നതിനാലാണ്.

പ്രതിപക്ഷത്തുളള മുഴുവൻ സംഘടനകളും ഒന്നിച്ച് അണിചേർന്നാൽ വെള്ളാപ്പള്ളിയുടെ കൊള്ള അവസാനിപ്പിക്കാൻ നമുക്ക് സാധിക്കും എന്നതിൽ യാതൊരു സംശയവുമില്ല.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് 18 സെൽ ഫിനാൻസ് കോളേജുകൾ എസ്.എൻ.ഡി.പിയ്ക്ക് അനുവദിച്ചു ഇതിൽ ഒരെണ്ണം പോലും യോഗത്തിന്റെയോ S N ട്രസ്റ്റിന്റെയോ പേരിൽ തുടങ്ങിയില്ലന്നതാണ് വാസ്തവം. മക്കളുടെയും മരുമക്കളുടെയും ചെറുമക്കളുടെയും സ്വന്തക്കാരുടെയും പേരിലാക്കി മാറ്റിയിരിക്കുന്നു
ഇനിയും നമ്മൾ പ്രതികരിക്കാതിരുന്നാൽ. ഗുരുദേവൻ നമുക് പകർന്നു തന്ന ഊർജ്ജം നഷ്ടപ്പെട്ടു പോയതായി പൊതു സമൂഹം കണക്കാക്കും. ഗുരുദേവനെയും മഹാൻ ന്മാരായ നേതാക്കളെയും അപമാനിച്ച് ശ്രീനാരായണ പ്രസ്ഥാനത്തെ കൊള്ള സംഘമാക്കി സ്വത്തുക്കൾ തട്ടിയെടുക്കാന്ന വെള്ളാപ്പള്ളിയുടെ മോഹം നടക്കില്ല നടത്തിക്കില്ലന്ന് ഞാൻ ഇവിടെ കൂടിയിരിക്കുന്ന നിങ്ങൾക്ക് ഉറപ്പ് തരുന്നു.

മഹാനായ ആർ. ശങ്കറിന്റെ പേരിലുള്ള സ്ഥാപനത്തെ നാമവശേഷമാക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണ് ശങ്കേഴ്സ് ഹോസ്പിറ്റൽ നഷ്ടത്തിലാക്കി കാണിച് വിദേശ കമ്പനിയ്ക്ക് നടത്തിപ്പ് അവകാശം നൽകാൻ നീക്കം തുടങ്ങിയത്. ശ്രീനാരായണിയരുടെ സ്വപ്ന സ്ഥാപനത്തെ ഇല്ലാതാക്കാൻ കൂട്ടുനിൽക്കുന്നവരെയെല്ലാം ഞങ്ങൾ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും.