സുനിത സുനില്‍
വിജയ് യേശുദാസ് മീനാക്ഷി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായക ചിന്മയി നായർ സംവിധാനം ചെയ്ത ക്ലാസ് ബൈ എ സോൾജിയറിന് അഭിമാന നേട്ടം. 2024 ലെ സത്യജിത്റായ് ഫിലിം അവാർഡ് പ്രഖ്യാപനത്തിൽ മികച്ച നവാഗത സംവിധായകയായി ചിന്മയി നായർ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംഗീത സംവിധായകനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് എസ് ആർ സൂരജ് അർഹനായി. ചലച്ചിത്ര സംവിധായകരായ ശ്രീ.ബാലു കിരിയത്, ശ്രീ.വേണു ബി നായർ, ശ്രീ.മോഹൻ ശർമ, ഡോ. രാജാവാര്യർ, ശ്രീ.സജിൻ ലാൽ, ശ്രീ. സുരേഷ് തിരുവല്ല, ഡോ.കവിത.പി.കെ എന്നിവരടങ്ങുന്ന ജൂറിയാണ് വിവിധ വിഭാഗങ്ങളിലേയ്ക്കുള്ള അവാർഡുകൾ നിർണ്ണയിച്ചത്. സാഫ്നത്ത് ഫ്നെയാ’ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും നിർമ്മിച്ച ക്ലാസ്സ് – ബൈ എ സോൾജ്യർ’ തിയേറ്ററിൽ മികച്ച അഭിപ്രായമാണ് നേടിയത്. ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ ഹുമാനിറ്റീസ് വിദ്യാർഥിനിയായിയിരുക്കുമ്പോളാണ് ചിന്മയി ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകയായി മാറുന്നത് ചിറക്കടവ് സ്വദേശി പനിയാനത്ത് അനിൽ രാജിന്റെയും ധന്യയുടെയും മകളാണ് ചിന്മയി നായർ..
ക്ലാസ്സ് – ബൈ എ സോൾജ്യർ’ എന്ന ആദ്യ ചിത്രത്തിലൂടെ.ആറു പാട്ടുകൾ ആറ് ടൈപ്പു പാട്ടുകൾ അതും ആദ്യ സിനിമയിൽ തന്നെ ഉപയോഗിക്കാൻ ഭാഗ്യം കിട്ടിയ നവാഗത സംഗീത സംവിധായകൻ .ഓരോ പാട്ടും ഏറെ മികച്ചവയാണ്.ശ്യാം ഏനാത്തിൻറെ വരികളിൽ വിജയ് യേശുദാസും ശ്വേതയും ചേർന്നു പാടിയ “ആരോ മെല്ലെ” എന്ന് തുടങ്ങുന്ന പ്രണയഗാനം അതു പോലെ ചിത്രത്തിലെ “രാഷ്ട്രപതാക” എന്ന ഗാനം പാൻ ഇന്ത്യൻ ഭാഷകളിൽ ശ്രദ്ധ ആകർഷിക്കുകയും ഹിന്ദി വേർഷൻ അതിലെ ദേശീയത തുളുമ്പുന്ന വരികളിലേയും അതിനൊത്തിണങ്ങിയ ഈണം കൊണ്ടു തന്നെയും ആകാം ഇന്ത്യൻ എയർ ഫോഴ്‌സ് അവരുടെ ഒഫീഷ്യൽ റിക്രൂട്ടിട്മെൻറ് ഗാനമാക്കാനുള്ള ചർച്ചകളിൽ പാട്ടിനെ ഉൾപെടുത്തിയിരിക്കുന്നതും ഒരു നവ സംഗീത സംവിധായകൻ എന്ന നിലയിൽ സൂരജിന് ഏറെ അഭിമാനിക്കാൻ കഴിയുന്ന
നിമിഷങ്ങൾ തന്നെയാണിത്.ഈ പാട്ടിന്റെ വരികൾ രചിച്ചിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥാണ്.
2024 ലെ സത്യജിത്റായ് ഫിലിം മികച്ച സംഗീത സംവിധായകനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് ഈ ഗാനങ്ങളുടെ മികച്ച സംഗീതം എസ് ആർ സൂരജിനെ അർഹനായി
നിരവധി ആൽബം ഗാനങ്ങൾ സംഗീതം നൽകുകയും ചിലതു രചിക്കുകയും ആലപിക്കുകയും ഒക്കെ ചെയ്തിട്ടുള്ള കൊല്ലം പുനലൂർ ഇളമ്പൽ സ്വദേശിയായ
സൂരജ് പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ ശിഷ്യനാണ്.. 2024 മെയ് 26 ഞായറാഴ്‌ച വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം AKG സ്‌മാരക ഹാളിൽ വെച്ച് പുരസ്കാരം ഏറ്റുവാങും…