പുളിക്കൽ : ഈ വർഷം പുളിക്കൽ ഏരിയയിൽ നിന്നും പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ പോകുന്നവർക്ക് വേണ്ടി കെ.എൻ. എം മർക്കസു
ദ്ദഅവ പുളിക്കൽ മണ്ഡലം കമ്മിറ്റി ഹജ്ജ് യാത്രയയപ്പ് നൽകി.
കെ.എൻ. എം സംസ്ഥാന സെക്രട്ടറി അബ്ദുൽ ല്ലത്തീഫ് കരുമ്പിലാക്കൽ ഉദ്ഘാടനം ചെയ്തു
കെ.എൻ. എം വൈസ് പ്രസിഡന്റ് കെ. അബൂബക്കർ മൗലവി അധ്യക്ഷനായി. ജമാൽ ഫാറൂഖി ക്ലാസ്സെടുത്തു സി. അബ്ദു ല്ലത്തീഫ് മാസ്റ്റർ, സഗീർ മൗലവി, എം. കെ ബഷീർ, എം. അബ്ദുള്ള മൗലവി, അലി അഷ്റഫ് പുളിക്കൽ പ്രസംഗിച്ചു
