ഇന്ത്യയിൽ സംസ്കൃതത്തെ ജാതിവ്യവസ്ഥയ്ക്കുള്ള ഉപകരണമാക്കി കണ്ടു: ഡോ. ടി ടി ശ്രീകുമാർ

Malappuram

മലപ്പുറം: സംസ്കൃതത്തിന്റെയും പുരാണങ്ങളുടെയും ജന്മനാട് ആധുനിക ഇന്ത്യയല്ലെന്നും ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ ഭൂപ്രദേശമാണെന്നും സാമൂഹ്യ വിമർശകനും എഴുത്തുകാരനുമായ ഡോ. ടി ടി ശ്രീകുമാർ. വിവിധ ഏഷ്യൻ രാജ്യങ്ങളിൽ സംസ്കൃതം ഭാഷയായി നിലനിന്നിരുന്നത് ബ്രാഹ്മണാധിപത്യത്തിൻറെ കാരണത്താലല്ല. ഇന്ത്യയിൽ സംസ്കൃതത്തെ ജാതിവ്യവസ്ഥയ്ക്കുള്ള ഉപകരണമാക്കി കണ്ടു. എന്നാൽ സംസ്കൃതത്തിന് ഇന്ത്യയിൽ കൽപ്പിക്കുന്ന സങ്കുചിത അർത്ഥം ഈ ഭാഷക്ക് ലോകത്ത് മറ്റൊരിടത്തുമില്ല.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എച്ച് മുഹമ്മദ് കോയ ചെയർ സംഘടിപ്പിച്ച ബാലകൃഷ്ണൻ വള്ളിക്കുന്ന് അനുസ്മരണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. ടി ടി ശ്രീകുമാർ.

പി എ റഷീദ് അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ വള്ളിക്കുന്നിന്റെ രചനകളുടെയും ചിത്രങ്ങളുടെയും എക്സിബിഷനും സംഘടിപ്പിച്ചു. ഡോ. ഉമർ തറമേൽ എഡിറ്റ് ചെയ്ത “ബദറുൽ മുനീറിന്റെ നോട്ടങ്ങൾ” വി നീനക്ക് നൽകി ഡോ. ടി ടി ശ്രീകുമാർ പ്രകാശനം ചെയ്തു. ഡോ ബാവ എം. പാലുകുന്ന്, കെ അബൂബക്കർ, നൗഷാദ് മണ്ണിശ്ശേരി, അബ്ദുറഹ്മാൻ മങ്ങാട്, ഖാദർ പാലാഴി, ഇ നീലകണ്ഠൻ നമ്പൂതിരി, എസ് സജീവ്, ഡോ പി സക്കീർ ഹുസൈൻ, കെ പി മുഹമ്മദ് മാസ്റ്റർ, പി ടി കുഞ്ഞാലി, പി വി ഹസീബ് റഹ്മാൻ, ഫൈസൽ കന്മനം, ശോഭന, ഡോ പി പി മുഹമ്മദ്, കെ പി ആസിഫ് മഷ്ഹൂദ് എന്നിവർ സംസാരിച്ചു.