ലുലു ഫാഷൻ വീക്കിന് പാൻ ഇന്ത്യൻ തിളക്കം; ബോളിവുഡ് താരം ജോൺ എബ്രഹാം ഫാഷൻ വീക്കിന് തുടക്കംകുറിച്ചു

Eranakulam

ഫാഷനും സിനിമയും സംസ്കാരവും ഒത്തുചേരുന്ന രാജ്യത്തെ ഏറ്റവും മികച്ച ഷോകളിലൊന്നാണ് ലുലു ഫാഷൻ വീക്കെന്ന് ജോൺ എബ്രഹാം

മുംബൈ/ കൊച്ചി : രാജ്യത്തെ പ്രധാന ന​ഗരങ്ങളിൽ ഫാഷൻ സങ്കൽപ്പങ്ങളുടെ വിസ്മയപ്രദർശനവുമായി ലുലു ഫാഷൻ വീക്ക്. ഷോയ്ക്ക് പാൻഇന്ത്യൻ തിളക്കം സമ്മാനിച്ച് ബോളിവുഡ് താരം ജോൺഎബ്രഹാം ഫാഷൻ വീക്കിന് തുടക്കം കുറിച്ചു. ലുലു ഫാഷൻ വീക്കിൻറെ പാൻഇന്ത്യൻ ലോഗോ ജോൺ എബ്രഹാം മുംബൈയിൽ വച്ച് ലോഞ്ച് ചെയ്തു.

ലുലു ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണൻ, ലുലു ഇന്ത്യ മീഡിയ ഹെഡ് സ്വരാജ് എൻ.ബി, ലുലു ഇന്ത്യ ബയിങ്ങ് ഹെഡ് ദാസ് ദാമോദരൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ലോഞ്ച്.ഫാഷനും സിനിമയും സംസ്കാരവും ഒത്തുചേരുന്ന രാജ്യത്തെ ഏറ്റവും മികച്ച ഷോകളിലൊന്നാണ് ലുലു ഫാഷൻ വീക്കെന്ന് ജോൺ എബ്രഹാം അഭിപ്രായപ്പെട്ടു. ഫാഷൻ രം​ഗത്തെ ഏറ്റവും മികച്ച് ഏറ്റവും മികച്ച നവ്യാനുഭവം സമ്മാനിക്കുന്ന ലുലു ഫാഷൻ വീക്കിന് ആശംസകൾ നേർന്ന ജോൺ എബ്രഹാം, അർഹരായവരുടെ അടുത്തേക്ക് ലുലു ഫാഷൻ വീക്കിന്റെ സന്ദേശം എത്തിചേരാൻ കഴിയട്ടെ എന്നും കൂട്ടിചേർത്തു. കൊച്ചി, തിരുവനന്തപുരം, ബെം​ഗ്ലൂരു, ഹൈദരാബാദ്, ലഖ്നൗ എന്നീ ന​ഗരങ്ങളാണ് ലുലു ഫാഷൻ വീക്കിന് വേദിയാകുന്നത്.

രാജ്യാന്തര മോഡലുകളടക്കം അണിനിരക്കുന്ന ഷോ കൊച്ചിയിൽ തുടക്കം കുറിച്ചു. തുടർന്ന് ബെം​ഗ്ലൂരു, ഹൈദരാബാദ്, തിരുവനന്തപുരം, ലഖ്നൗ എന്നിവടങ്ങളിൽ ഷോ നടക്കും. മുൻനിര സിനിമാ താരങ്ങളടക്കം റാംപിൽ ചുവടുവയ്ക്കും. രാജ്യത്തെ മികച്ച സ്റ്റൈലിസ്റ്റുകളും കൊറിയോ​ഗ്രാഫർമാരുമാണ് ഷോ ഡയറക്ടർമാർ‌. മുംബൈയിലെ മുൻനിര സ്റ്റൈലിസിറ്റും കൊറിയോ​ഗ്രാഫറുമായ ഷയ് ലോബോയാണ് കൊച്ചിയിലെയും ലഖ്നൗവിലെയും ഷോ ഡയറക്ടർമാർ. ബെം​ഗ്ലൂരുവിലെ മികച്ച കൊറിയോ​ഗ്രാഫറായ ഫഹീം രാജ ആണ് ഷോ ഡയറക്ടർ.

മുൻനിര സ്റ്റൈലിസ്റ്റ് ഷാഖിർ ഷെയ്ഖ് തിരുവനന്തപുരത്തും ഹൈ​ദരാബാദിൽ ഷംഖാനുമാണ് ഷോ ഡയറക്ടർമാർ. മെയ് 8 മുതൽ 12 വരെ കൊച്ചിയിലും, മെയ് 10 മുതൽ 12 വരെ ബെം​ഗ്ലൂരുവിലും മെയ് 15 മുതൽ 19 വരെ തിരുവനന്തപുരത്തും ഷോ നടക്കുന്നു. ഹൈദരാബാദിൽ മെയ് 17 മുതൽ 19 വരെയും ലഖ്നൗവിൽ മെയ് 24 മുതൽ 26 വരെയുമാണ് ഫാഷൻ‌ വീക്ക്. ഫാഷൻ രംഗത്തെ ആകർഷകമായ സംഭാവനകൾ മുൻനിർത്തി ഫാഷൻ ടൈറ്റിലുകളും, മികച്ച വസ്ത്ര ബ്രാൻഡുകൾക്ക്എക്സ്ക്ലൂസിവ് ഫാഷൻ അവാർഡും അടക്കം സമ്മാനിക്കുന്നുണ്ട്. തെക്കേഇന്ത്യൻ സിനിമാ രം​ഗത്തെ മുൻതാരങ്ങൾ മുതൽ ബോളിവുഡ് താരങ്ങൾ വരെ ഷോയിൽ ഭാ​ഗമാകും. കുട്ടികളെ അടക്കം പങ്കെടുപ്പിച്ചുള്ള സ്പെഷ്യൽ ഷോകളും പ്രത്യേകം ഫാഷൻ സിനിമാ രം​ഗത്തെ വിദ​ഗ്ധർ പങ്കെടുക്കുന്ന ടോക്ക് ഷോ അടക്കം ഷോയുടെ ഭാ​ഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

പെപ്പെ ജീൻസ് ലണ്ടൻ, അമുക്തി, പീറ്റർ ഇംഗ്ലണ്ട്, ലൂയിസ് ഫിലിപ്പ്, ക്രോയ്ഡോൺ യുകെ, സിൻ ഡെനിം തുടങ്ങിയ ആഗോള ബ്രാൻുകൾ ഷോയിൽ മുഖ്യഭാഗമാകുന്നു. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും അണിനിരക്കുന്ന ലുലു ഫാഷന്‍വീക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക. കമൽഹാസൻ, വിജയ് സേതുപതി, യാഷ്, മമ്മൂട്ടി, അടക്കം നിരവധി പ്രമുഖരാണ് ഇക്കഴിഞ്ഞ സീസണുകളിൽ ലുലു ഫാഷൻ വീക്കിന്റെ ഭാ​ഗമായത്.