കോഴിക്കോട് : ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുന്നവർക്കായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്യാമ്പ് മെയ് 12ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഹോട്ടൽ സ്പാനിൽ നടക്കും. വിശുദ്ധ ഖുർആൻ വിവർത്തകനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സി. കുഞ്ഞിമുഹമ്മദ് പറപ്പൂർ ഹജ്ജ് പഠന ക്ലാസിന് നേതൃത്വം നൽകും. മുഹമ്മദ് സ്വാദിഖ് മദീനി, നാസർ ബാലുശ്ശേരി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ച സംസാരിക്കും. വിസ്‌ഡം സംസ്ഥാന ട്രെഷറർ കെ സജ്ജാദ്, ജില്ലാ ഭാരവാഹികളായ വി ടി ബഷീർ, അബ്ദുറസാക്ക് അത്തോളി, അഷ്റഫ് കല്ലായി, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിൽ ഹജ്ജിന്റെ പ്രായോഗിക സെക്ഷൻ ആധുനിക സാങ്കേതിക സൗകര്യങ്ങളോടുകൂടിയാണ് അവതരിപ്പിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9447292176,9995150756 നമ്പറിൽ ബന്ധപ്പെടുക.
