വിശ്വാസ വിമലീകരണം നേടിയവർക്കേ പവിത്രമായ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ കഴിയു

Kozhikode

കോഴിക്കോട് : മാനവികതയുടെ മഹത്വവും, വർണ്ണ, വർഗ, ഭാഷകൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശവുമാണ് ഹജ്ജ് കർമ്മത്തിലൂടെ വിളംബരം ചെയ്യുന്നതെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഹജ്ജ് ക്യാംപ് അഭിപ്രായപ്പെട്ടു,

ത്യാഗനിർഭരമായ ജീവിതവും, സമർപ്പണത്തിൻ്റെ സന്ദേശവും ഉൾക്കൊണ്ടു കൊണ്ട് ഹജ്ജ് നിർവ്വഹിക്കുന്നവർക്കാണ് ദൈവപ്രീതി കാംക്ഷിക്കാൻ സാധിക്കുക.

വിശ്വാസ വിമലീകരണവും, ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം നയിക്കുന്നവർക്കും മാത്രമേ പവിത്രമായ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ സാധിക്കുകയുള്ളൂ.

ഹജ്ജ് കർമ്മത്തിന് ഒരുങ്ങുന്നതിന് മുമ്പേ സാമ്പത്തിക വിശുദ്ധിയും, സ്വാഭാവ ശുദ്ധീകരണവും നിർബന്ധമാണ്, സാമുഹിക ജീവിതത്തിൽ ഈ രണ്ട് മേഖലകളിലും പരാജയപ്പെട്ടവർ നിർവ്വഹിക്കുന്ന ഹജ്ജിന് അർഹമായ പ്രതിഫലം ദൈവസന്നിധിയിൽ നിന്നും ലഭിക്കില്ലെന്ന അധ്യാപനങ്ങളാണ് ഇസ് ലാം പഠിപ്പിക്കുന്നത്

ഹജ്ജ് ക്യാമ്പ് വിശുദ്ധ ഖുർആൻ വിവർത്തകനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കുഞ്ഞി മുഹമ്മദ് പറപ്പൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി അധ്യക്ഷത വഹിച്ചു. മുഹമ്മദ് സ്വാദിഖ് മദീനി, കെ സജ്ജാദ് എന്നിവർ പ്രസംഗിച്ചു. വീ ടി ബഷീർ, അഷ്റഫ് കല്ലായി, ഫൈസൽ കമ്പിളി പറമ്പ് എന്നിവർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി അബ്ദുറസാഖ് അത്തോളി സ്വാഗതവും ജമാൽ മദനി നന്ദിയും പറഞ്ഞു.