കണ്ണൂര്‍ വര്‍ത്തമാനം / എം സി ഷഫീഖ്
കണ്ണൂര്‍: ഒന്നാം ക്ലാസ് മുതലേ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും കടവത്തൂരിലെ നിദ റമീസ് മുന്നിലാണ്. പ്ലസ് ടു പരീക്ഷാഫലം വന്നപ്പോള്‍, പെരിങ്ങത്തൂര്‍ എന്‍ എ എം എച്ച് എസ് എസിലെ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിയായ നിദ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേട്ടത്തിനുടമയായി. ഒന്നാം ക്ലാസ് പഠിക്കുമ്പോള്‍ പദപ്പയറ്റില്‍ സബ് ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയായിരുന്നു അധ്യാപക ദമ്പതികളായ റമീസ് പാറാലിന്റെയും സുലൈഖ ടീച്ചറുടെയും മകള്‍ വിജയയാത്രയ്ക്ക് തുടക്കം കുറിച്ചത്. ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ സംസ്ഥാന തല ക്വിസ് മത്സരത്തിലും ഏറ്റവുമൊടുവിലായി പ്ലസ്ടു പരീക്ഷാഫലത്തിലും ജൈത്രയാത്ര തുടരുന്നത്.
ചെറിയ ക്ലാസ് മുതലേ അറബിയോടുള്ള ഇഷ്ടം നാലാം ക്ലാസ് മുതല്‍ അറബി ക്വിസ് മത്സരത്തില്‍ പങ്കെടുത്ത് തുടങ്ങി അലിഫ് ടാലന്റ്് ടെസ്റ്റില്‍ സംസ്ഥാനതലത്തില്‍ വിജയകിരീടവും സ്വന്തമാക്കിയിരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിലും ക്വിസ് മത്സരങ്ങളിലും കഥ, കവിത, ലേഖനങ്ങള്‍ തുടങ്ങിയ സര്‍ഗ രചനയിലുമായെല്ലാം കരസ്ഥമാക്കിയ ഒട്ടേറെ അവാര്‍ഡുകള്‍ക്കൊപ്പം പ്ലസ്ടു വിജയവും കൂടിയായപ്പോള്‍ കടവത്തൂര്‍ ദാറുസ്സലാം വീടിനും സ്‌കൂളിനും നാടിനും കുടുംബത്തിനും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ് നിദയെന്ന മിടുക്കി.
ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സര പരീക്ഷകളുള്‍പ്പെടെയുള്ളവയില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടാന്‍ സുബൈദ ടീച്ചര്‍, സൂപ്പി, ഇഖ്ബാല്‍,, റസ്മിന തുടങ്ങിയ അധ്യാപകരുടെയും മാതാപിതാക്കളുടെയും പരിപൂര്‍ണ്ണ പിന്തുണയും സഹായകമായി-നിദ പറഞ്ഞു. ഏക സഹോദരി നാഫിയയും സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നു. സഹോദരിമാര്‍ നേടിയ നേട്ടങ്ങള്‍ വീട്ടിനുള്ളില്‍ പ്രത്യേകം സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നത് അതിഥികളെ വിസ്മയിപ്പിക്കുന്നു.