വേനൽക്കാല ഊർജ സംരക്ഷണ കാമ്പയിൻ

Kozhikode

കൊടിയത്തൂർ: സംസ്ഥാന വൈദ്യുതി ബോർഡ്, എനർജി മാനേജ്മെൻ്റ് സെൻ്റർ – കേരള, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി എന്നിവയുടെ നേതൃത്വത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെയും ഹരിത കർമ്മസേനയുടെയും പിന്തുണയോടെ ഊർജ കിരൺ വേനൽക്കാല ഊർജ സംരക്ഷണ കാമ്പയിൻ സംഘടിപ്പിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മറിയം കുട്ടി ഹസൻ,വികസന സ്ഥിരം സമിതി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗം ഷംലൂലത്ത്, ദർശനം സെക്രട്ടറി എം എ ജോൺസൺ എന്നിവർ പ്രസംഗിച്ചു. പന്നിക്കോട് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ വി. നൗഫൽ, കെ എസ് ഇ ബി മുക്കം ഇലക്ട്രിക്കൽ സെക്ഷൻ എ ഇ അജ്മൽ എന്നിവർ ക്ളാസ് നയിച്ചു. ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് ഇരുവരും വിശദീകരണങ്ങൾ നല്കി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ സ്വാഗതവും നിർവ്വഹണ ഏജൻസിയായ കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി വൈസ് പ്രസിഡൻ്റ് പി.ടി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.