സി എൻ അഹമ്മദ് മൗലവി എംഎസ്എസ് പുരസ്കാരം സമർപ്പിച്ചു

Kozhikode

കോഴിക്കോട്: പരസ്പര വിദ്വേഷത്തിന്റെ ആശയങ്ങൾ മേൽക്കൈ നേടിയിട്ടുള്ള പുതിയകാലത്ത് സ്നേഹത്തിൻറെ വാതിൽ തുറക്കാനുള്ള ഏതു പരിശ്രമവും ശ്ലാഘനീയമാണെന്ന് കെ ഇ എൻ അഭിപ്രായപ്പെട്ടു അന്യമതസ്ഥർക്ക് ഖുർആൻറെ സന്ദേശങ്ങൾ എത്തിക്കുവാനും അതുവഴി അകൽച്ചയുടെ ദൂരങ്ങൾ കുറയ്ക്കാനും ആണ് ഖുർആൻ പരിഭാഷയിലൂടെ സി എൻ അഹമ്മദ് മൗലവി ലക്ഷ്യം വെച്ചതു എന്ന് അദ്ദേഹം പറഞ്ഞു എഴുത്തുകാരനും ചിന്തകനുമായിരുന്ന സിഎൻ അഹമ്മദ് മൗലവിയുടെ പേരിൽ എം എസ് എസ് ഏർപ്പെടുത്തിയ അവാർഡ് എഴുത്തുകാരനും പ്രഭാഷകനുമായ മുഹമ്മദ് ഷമീമിന് നൽകിക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സി എൻ അഹ്മദ് മൗലവി ഖുർആൻ പരിഭാഷയിലൂടെ നിറവേറ്റിയ ദൗത്യം പുസ്തക രചനയിലൂടെയും വെള്ളിയാഴ്ച പ്രഭാഷണങ്ങളിലൂടെയും തുടർന്നു പോവുകയാണ് മുഹമ്മദ് ഷമീം എന്ന് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു എംഎസ്എസ് പ്രസിഡണ്ട് ഡോ: പി ഉണ്ണിൻ അധ്യക്ഷതവഹിച്ചു ജനറൽ സെക്രട്ടരി എഞ്ചി:പി. മമ്മദ് കോയ ,പി ടി കുഞ്ഞാലി, ജമാൽ കൊച്ചങ്ങാടി എ പി കുഞ്ഞാമു,കെ പി യു അലി എന്നിവർ പ്രസംഗിച്ചു