മാനന്തവാടി: ഭര്‍തൃമതിയായ ഇരുപതുകാരിയെ കാണാനില്ലെന്ന് പരാതി. പാണ്ടിക്കടവ് ഇടവെട്ടന്‍ അഷ്ഫാക്കിന്റെ ഭാര്യ അഫ്രീനയെയാണ് കാണാതായത്. 13ന് ഉച്ചയ്ക്ക് 12.30മുതലാണ് യുവതിയെ കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
കര്‍ണാടകയിലെ സറഗൂറിലെ സ്വന്തം വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞാണ് ഭര്‍തൃ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇരുനിറമുള്ള യുവതിക്ക് 154 സെന്റീമിറ്റര്‍ ഉയരമുണ്ട്. വീട്ടില്‍ നിന്നും പോകുമ്പോള്‍ ഇളം മഞ്ഞ നിറത്തില്‍ പൂക്കളുള്ള ടോപ്പും പാന്റുമാണ് ധരിച്ചത്.