മലപ്പുറം: ബാങ്കോക്കിൽ നടക്കുന്ന ഹാർമണി ഇൻ ആക്ഷൻ ശില്പശാലയിൽ നിഷാദ് കെ സലീം പങ്കെടുക്കും. ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് ഡെവലമെന്റ് സ്റ്റഡീസ്, യുണൈറ്റഡ് ചർച്ച് ഓഫ് കാനഡ, ഏഷ്യൻ റിസോഴ്സ് ഫൗണ്ടേഷൻ എന്നിവ സംയുക്തമായാണ് മെയ് 18 മുതൽ 20 വരെ ശില്പശാല സംഘടിപ്പിക്കുന്നത്.
ഏഷ്യൻ രാജ്യങ്ങളിലെ യുവാക്കൾക്കിടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. സംസ്കാര -വംശ വൈവിധ്യമുള്ള സമൂഹങ്ങളിൽ സമാധാനവും ഐക്യവും പിന്തുടരുന്നതിന് അടുത്ത തലമുറയിലെ നേതാക്കളെ പ്രാപ്തമാക്കുന്നതാണ് ശില്പശാല. ശില്പശാലയിൽ പങ്കെടുക്കുന്ന ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയാണ് നിഷാദ്.
വിദ്യാഭ്യാസം ശാക്തീകരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സെർവ് ഇന്ത്യയുടെ മെമ്പറും ഇന്ത്യയിലെ ലീഡിങ്ങ് സ്പോർട്ട്സ് ഫെസിലിറ്റീസ് ബുക്കിംങ്ങ് ആന്റ് മാനേജ്‌മന്റ് ആപ്പായ പ്ലേ സ്പോട്സ് കോഫൗണ്ടറും, സോഫ്റ്റ് ഫ്രൂട്ട് സൊലൂഷൻസ് സിഇഒയുമാണ്.മലപ്പുറം ജില്ലയിലെ മോങ്ങം സ്വദേശിയാണ്.