രാജീവ് ഗാന്ധി അനുസ്മരണം നടത്തി

Wayanad

കല്പറ്റ: അതിവേഗം വളരുന്ന ലോകത്ത് ഭാരതത്തിന്റെ തീരാനഷ്ടമാണ് രാജീവ് ഗാന്ധിയുടെ വിയോഗമെന്ന് കെ പി സി സി മെമ്പർ പി പി ആലി. ലോകത്തിലെ വമ്പൻ രാജ്യങ്ങൾക്ക് മുൻപേ ഇന്ത്യയെ വിവരസാങ്കേതിക വിദ്യയിൽ മുന്നിലെത്തിക്കാൻ സ്വപ്നം കണ്ട മികച്ച ഭരണാധികാരിയായിരുന്നു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി. മാനവ സംരക്ഷണത്തിനു ഊന്നിയ വികസനമാണ് യഥാർത്ഥ കാഴ്ചപ്പാടെന്ന് രാജ്യത്തെ പഠിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. ഇന്ത്യാ രാജ്യത്തിനു വേണ്ടി ചിന്നി ചിതറേണ്ടി വന്ന രാഷ്ട്ര സ്നേഹിയാണ് രാജീവ് ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഫെബിൻ അനുസ്മരണ യോഗത്തിൽ അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഡിന്റോ ജോസ്, കെഎസ്‌യു ജില്ലാ സെക്രട്ടറി അർജുൻ ദാസ്, ഷനൂബ് എം വി, സുബൈർ ഓണിവയൽ, ഷാഹുൽ കൽപ്പറ്റ തുടങ്ങിയവർ സംസാരിച്ചു.