കെ.എൻ.എം മർകസുദ്ദഅവ നേതൃ ശിൽപ്പശാല 26 ന്

Kannur

കണ്ണൂർ: കെ.എൻ.എം മർകസുദ്ദഅവ ജില്ലാ നേതൃ ശിൽപ്പശാല ഞായറാഴ്ച (26 05 2024) തായത്തെരു റോഡ് സലഫി ദഅവ സെൻ്ററിൽ നടക്കും.ഉച്ചക്കു ശേഷം 2.30 ന് സംസ്ഥാന ഉപാദ്ധ്യക്ഷൻ ശംസുദ്ദീൻ പാലക്കോട് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് സി.സി ശക്കീർ ഫാറൂഖി അദ്ധ്യക്ഷത വഹിക്കും.

കാലം തേടുന്ന ഇസ്ലാഹ് എന്ന ത്രിമാസ സംസ്ഥാന കാംപയിൻ ഭാഗമായി നടക്കുന്ന ശിൽപ്പശാലയിൽ വിവിധ വിഷയങ്ങളിൽ അബ്ദുൽ ഗഫൂർ സ്വലാഹി, സയ്യിദ് സുല്ലമി, ഡോ.അബ്ദുൽ ജലീൽ ഒതായി, ഹുമയൂൺ കബീർ ഫാറൂഖി വിഷയാവതരണം നടത്തും.