സി എം എം ഹയർ സെക്കന്‍ററി സ്കൂൾ ഗൈഡ്സ് യൂണിറ്റിന് രണ്ടാം തവണയും സംസ്ഥാന തല പുരസ്‌കാരം

Kozhikode

തലക്കുളത്തൂർ: പ്രവർത്തന മികവിന്റെ അംഗീകാരം ആയി തലക്കുളത്തൂർ CMM HSS ഗൈഡ്സ് യൂണിറ്റിന് സംസ്ഥാനതല ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് പുരസ്കാരം. 2020-22 വർഷത്തെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ പരിഗണിച്ചുകൊണ്ടാണ് അംഗീകാരം ലഭിച്ചത്.

പുതു തലമുറയിൽ നേതൃപാടവം , ആത്മവിശ്വാസം,സേവന സന്നദ്ധത,കാരുണ്യം, സഹജീവി സ്നേഹം, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം, തൊഴിൽ നൈപുണി വികസനം, തുടങ്ങിയ നിരവധി സവിശേഷതകൾ പകർന്നു നൽകിക്കൊണ്ട് നടത്തിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.

2017-2019 വർഷത്തിലും ഗൈഡ്സ് യൂണിറ്റിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു .ഇത് രണ്ടാം തവണയാണ് യൂണിറ്റിന് ഈ നേട്ടം കൈവരുന്നത് ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി അനുപമ വി.ടി യുടെ നേതൃത്തിലാണ് മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നത് .2020-22 വർഷത്തിൽ ശ്രദ്ധേയമായ പ്രവർത്തനത്തിന് സ്കൂളിലെ സ്കൗട്ട്സ് യൂണിറ്റിന് ജില്ലാ തല ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.