പുളിക്കൽ : കെ. എം.സി.ടി മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ അസ്കർ യാസീന് കെ.എൻ. എം മർക്കസു ദ്ദഅവ വലിയ പറമ്പ് ശാഖ ഉപഹാരം നൽകി ആദരിച്ചു.
വാർഡ് മെമ്പർ പി. എൻ. അഷ്റഫ് ഉപഹാരം നൽകി. കെ.എൻ. എം ശാഖ ട്രഷറർ
എം. മുഹമ്മദ് (കുഞ്ഞാൻ) അധ്യക്ഷനായി. കെ.ബഷീർ മദനി ഉൽബോധനം നടത്തി.
കെ.എം ഷബീർ അഹമ്മദ്, സഹദ് പീടിക കണ്ടി, കെ.സി അഷ്റഫ്, എം. അബ്സിൽ, ഡോ. അസ്കർ യാസീൻ എന്നിവർ പ്രസംഗിച്ചു