തിരൂരില്‍ ഐസിയുവിന് മുന്നില്‍ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

Malappuram

മലപ്പുറം: ഐ.സി.യുവിനു മുന്‍പില്‍ ഉറങ്ങുകയായിരുന്ന യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ആയിഷ മന്‍സിലില്‍ സുഹൈല്‍ (37) ആണ് അറസ്റ്റിലായത്. രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിക്കുനേരെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയിലെ ഐ.സി.യുവിനു മുന്‍പില്‍ ലൈംഗീകാതിക്രമം ഉണ്ടായത്.

രോഗി പരിചരണത്തിനായി എത്തിയ യുവതി ഐ.സി.യുവിനു മുമ്പില്‍ ഉറങ്ങുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ പ്രതി യുവതിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഞെട്ടിയുണര്‍ന്ന യുവതി ബഹളം വച്ചതോടെ യുവാവ് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് യുവതിയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കി. ആശുപത്രിയിലെ സി.സി.ടി.വി പരിശോധിച്ച് അന്വേഷണം തുടങ്ങിയ പൊലീസ് സുഹൈലിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്തെ ഹോട്ടല്‍ ജീവനക്കാരനാണ്.