ഹജ്ജ് യാത്രയയപ്പ് നൽകി

Kannur

കടവത്തൂർ: കേരള നദ്‌വത്തുൽ മുജാഹിദീൻ മർക്കസുദ്ദവ കടവത്തൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന വയരോളിൽ ഇബ്രാഹിം, വയരോളിൽ റാബിയ എന്നിവർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി.

പ്രസിഡണ്ട് കെ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. വി മൊയ്തു സുല്ലമി, ആർ അബ്ദുൽ ഖാദർ സുലമി, ടി കെ കെ ഖാലിദ്, എൻ ശരീഫ , ഇ ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.