ഫോർവേഡ് ബ്ലോക്ക് മുൻ പ്രസിഡണ്ട് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ അനുസ്മരിച്ചു

Kozhikode

കോഴിക്കോട്: മതേതരത്വ സഹോദര്യം ഉയർത്തിപ്പിടിച്ച് ജനകീയ നേതാവും വോളണ്ടിയ ഫോർവേഡ് ബ്ലോക്ക് കേരള സംസ്ഥാന സ്ഥാപക പ്രസിഡണ്ടുമായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പ്രവർത്തക കൺവെൻഷനും നടത്തി.

സാധാരണ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളെ കാണിക്കുന്നതിന് ഒപ്പി ടിക്കറ്റ് ചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.

ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും കൺവെൻഷനും പാർട്ടി സെക്രട്ടറിയേറ്റ് മെമ്പർ ലോനപ്പൻ ചക്ക ചാം പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.സംഗീത് ചേവായൂർ,എം.വിനയൻ ,ടി .എം. സത്യജിത്ത് പണിക്കർ ,എം. വി. വൈശാഖ് ,റഫീഖ് പൂക്കാട് ,തങ്കം പറമ്പിൽ, എം .കെ .കുഞ്ഞാവ എന്നിവർ സംസാരിച്ചു. തുടർന്ന് അബ്ദുറഹിമാൻ സാഹിബിന്റെ ചായ പടത്തിൽ പുഷ്പാർച്ചനയും നടത്തി.
ഫോട്ടോ സെക്രട്ടറിയേറ്റ് മെമ്പർ. ലോനപ്പൻ ചക്കച്ചാം പറമ്പിൽ ഉത്ഘാടനം ചെയ്യുന്നു