‘വൈജ്ഞാനിക സാംസ്കാരിക രംഗത്തെ മുന്നേറ്റങ്ങൾക്ക് മദ്റസകളുടെ പങ്ക്‌ മഹത്തരം’

Kozhikode

കോഴിക്കോട്: മദ്‌റസകൾ വൈജ്ഞാനിക ധാർമ്മിക സാംസ്കാരിക രംഗത്തെ മുന്നേറ്റങ്ങൾക്ക് നൽകിയ പങ്ക് മഹത്തരമാണെന്നും, മദ്റസ പഠനം മൂല്യബോധവും സഹിഷ്ണുതയുമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ സഹായിക്കുമെന്നും ‘ധാർമ്മിക ശിക്ഷണം, കരുതലിന് കൈകോർക്കാം’ എന്ന ശീർഷകത്തിൽ കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി കാരപറമ്പ് മദ്റസത്തുൽ മുജാഹിദീനിൽവെച്ച് സംഘടിപ്പിച്ച മദ്‌റസ പ്രവേശനോത്സവം അഭിപ്രായപ്പെട്ടു.

പ്രവേശനോത്സവം മുതിർന്ന മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ജില്ലാ സെക്രട്ടറി വളപ്പിൽ അബ്‌ദുസ്സലാം അധ്യക്ഷത വഹിച്ചു. പി.എം അബ്ദുസ്സലാം മാസ്റ്റർ,അബൂബക്കർ ഫാറൂഖി നന്മണ്ട, ബഷീർ മാസ്റ്റർ, കെ.മുഹമ്മദ് കമാൽ, അഫ്‌സൽ പട്ടേൽത്താഴം, അമീൻ ഫറോക്ക്, കെ.ഷഫീഖ്, അബ്ദുസ്സലാം പുന്നശ്ശേരി എന്നിവർ സംസാരിച്ചു. ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനവും, വിദ്യാർഥികളുടെ വൈജ്ഞാനിക കലാ പരിപാടികളും പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്നു.