എടവണ്ണ: ജാമിഅഃ നദ്‌വിയ്യഃ ശരീഅഃ കോളേജ് പൂർവവിദ്യാർത്ഥികളുടെ മഹാസംഗമം “അജ്നാസ് ഗ്ലോബൽ അലുംനി മീറ്റ്’ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്‌ഘാടനം ചെയ്തു .
1964-ൽ സ്ഥാപിതമായ ജാമിഅഃ നദ്‌വിയ്യഃയിൽ വിവിധ കാലങ്ങളിൽ പഠനം നടത്തിയ നിരവധി പൂർവവിദ്യാർത്ഥികളും പൂർവ്വ അധ്യാപകരും സംഗമത്തിൽ പങ്കെടുത്തു .
അജ്നാസ് പ്രസിഡന്റ് പി.മൂസ സ്വലാഹി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ , ശരീഅഃ കോളേജ് പ്രിൻസിപ്പാൾ ഡോ. മുഹമ്മദലി അൻസാരി, സഅദുദ്ദീൻ സ്വലാഹി , വി.അബൂബക്കർ സ്വലാഹി , എൻ.അബ്ദുല്ല സ്വലാഹി തുടങ്ങിയവർ സംസാരിച്ചു .
ജാമിഅഃ നദ്‌വിയ്യഃ ഡയറക്ടർ ആദിൽ അത്വീഫ് സ്വലാഹി പ്രൊജക്റ്റ് അവതരണം നിർവ്വഹിച്ചു . തുടർന്ന് ‘അവയവ ദാനത്തിലെ നൈതികത; ഇസ്‌ലാമും വൈദ്യശാസ്ത്രവും തമ്മിലെന്ത്.?’ എന്ന തലക്കെട്ടിൽ ശ്രദ്ധേയമായ പാനൽ ഡിസ്‌കഷൻ സംഘടിപ്പിച്ചു . എൻ.വി. സകരിയ്യ , ജമാലുദ്ദീൻ ഫാറൂഖി, സ്വാദിഖ് മദീനി , ഡോ. നൗഫൽ ബഷീർ , ഡോ. നൗഷിഫ്.എം. എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു .
ശുക്കൂർ സ്വലാഹി , നവാസ് സ്വലാഹി, മുഹമ്മദ് ബാപ്പു സ്വലാഹി , നസ്റുല്ല സ്വലാഹി , അഹ്‌മദ് കുട്ടി പത്തിരിയാൽ ,അമാനുല്ല , അഹ്‌മദ് കുട്ടി കരുളായി , എൻ.വി. മർയം , ജുഹൈന സ്വലാഹിയ്യ , സജ്‌ന തൊടുപുഴ എന്നിവർ നേതൃത്വം നൽകി.