കോഴിക്കോട് : വിദ്യാഭ്യാസ രംഗത്ത് ദേശീയവും അന്തര്‍ദേശീയവുമായ നയങ്ങള്‍ രൂപപ്പെടുകയും പൊതുവിദ്യാഭ്യാസം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി ക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മദ്‌റസ വിദ്യാഭ്യാസ രംഗത്തും കാലോചിതമായ മാറ്റങ്ങള്‍ വരു ത്തുന്നതിന് മതനേതൃത്വം തയ്യാറാവണമെന്ന് പി ടി എ റഹീം എം എല്‍ എ അഭിപ്രായ പ്പെട്ടു. സി ഐ ഇ ആര്‍ സംസ്ഥാന മദ്‌റസ പ്രവേശനോത്സവം ഓമശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ വിദ്യാഭ്യാസം സാര്‍വത്രികമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നൂതനസാങ്കേതിക വിദ്യകള്‍ പരമാവധി ഉപയോഗപ്പെടുത്തി മതവിദ്യാഭ്യാസം എല്ലാ വിദ്യാ ര്‍ഥികള്‍ക്കും ലഭ്യമാക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം.
ധാര്‍മിക അടിത്തറയുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതില്‍ മദ്‌റസകള്‍ക്ക് വലിയ പങ്കാണ് നിര്‍വ്വഹിക്കാനുള്ളത്. ദേശീയ ബോധത്തിലൂന്നിയതും പാരസ്ഥിക സൗഹൃദ സമീപനം പുലര്‍ ത്തുന്നതുമായ പാഠഭാഗങ്ങള്‍ മദ്‌റസ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്നും എം എല്‍ എ അഭിപ്രായപ്പെട്ടു.
സി ഐ ഇ ആര്‍ സംസ്ഥാന കണ്‍വീനര്‍ ഡോ. ഐ പി അബ്ദുസലാം അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവ് ഫൈസല്‍ എളേറ്റില്‍ മുഖ്യപ്രഭാഷണം നടത്തി, ഷാനവാസ് പറവന്നൂര്‍ ,പി ടി അബ്ദുല്‍ മജീദ് സുല്ലമി (പ്രസിഡണ്ട്, കെ എന്‍ എം മര്‍ക്കസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ല), പി അബ്ദുല്‍ മജീദ് മദനി(കണ്‍വീനര്‍, സി ഐ ഇ ആര്‍ കോഴിക്കോട് സൗത്ത് ജില്ല), ഫാത്തിമ അബു (7ാം വാര്‍ഡ് മെമ്പര്‍, ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്), എം പി മൂസ മാസ്റ്റര്‍ (പ്രസിഡണ്ട്, കെ എന്‍ എം കൊടുവള്ളി ഈസ്റ്റ് മണ്ഡലം), പി വി അബ്ദുസ്സലാം (മഹല്ല് പ്രസിഡണ്ട്, സലഫി മസ്ജീദ് ഓമശ്ശേരി) എം എ ഗഫൂര്‍(പി ടി എ പ്രസിഡണ്ട്, മദ്‌റസത്തുല്‍ മുജാഹിദീന്‍ ഓമശ്ശേരി), പി അബൂബക്കര്‍ മദനി (കോംപ്ലക്‌സ് സെക്രട്ടറി, കൊടുവള്ളി ഈസ്റ്റ് മണ്ഡലം), പി അബ്ദുറസാഖ് ഓമശ്ശേരി(വിദ്യാഭ്യാസ കണ്‍വീനര്‍, കെ എന്‍ എം കൊടുവള്ളി ഈസ്റ്റ് മണ്ഡലം), ഷൈജല്‍ എന്‍ എച്ച് (സദര്‍ മുദരിസ്, മദ്‌റസത്തുല്‍ മുജാഹിദീന്‍ ഓമശ്ശേരി) തുടങ്ങിയവര്‍ പ്രസംഗിച്ചു.