സി.ഐ.ഇ .ആർ മദ്റസ പ്രവേശനോൽസവം വർണ്ണാഭമായി
കോഴിക്കോട് : സമൂഹം അഭിമുഖീകരിക്കുന്ന ജീർണ്ണതകൾ ഇല്ലാതാക്കാനുള്ള പോംവഴി തലമുറകൾക്ക് ധാർമ്മിക വിദ്യാഭ്യാസം നൽകലാണെന്ന് എം.കെ. രാഘവൻ എം പി. അഭിപ്രായപ്പെട്ടു. കുട്ടികളുടെ അഭിരുചി പരിഗണിച്ച് കൊണ്ട് മാത്രമേ കോഴ്സുകൾ തെരഞ്ഞെടുക്കാവൂ രക്ഷിതാക്കളുടെ അടിച്ചേൽപിക്കലുകൾ നല്ല ഫലം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു . കെ.എൻ. എം മർകസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ല സി.ഐ. ഇ.ആർ മദ്റസ പ്രവേശനോൽസവം കാരപ്പറമ്പ് സലഫി മദ്റസ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡണ്ട് പി.ടി. അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ രാജേഷ്, ജില്ല ട്രഷറർ എം. അബ്ദുൽ റശീദ് , സി.ഐ. ഇ .
ആർ ജില്ല കൺവീനർ അബ്ദുൽ മജീദ് പുത്തൂർ , കെ.എൻ. എം ജില്ല ഭാരവാഹികളായ ശുക്കൂർ കോണിക്കൽ , ഫൈസൽ ഇയ്യക്കാട് , കെ.ഖാസിം മദനി ,അക്ബർ കാരപ്പറമ്പ്, പി.ടി.എ പ്രസിഡണ്ട് ഷാനവാസ് , പി ലൈല , കെ. മെഹന, സി.പി. അഹമ്മദ് കോയ , റഷീദ് കക്കോടി , അൻഷിദ് പാലത്ത് ,ആയിശ ഫെല്ല പ്രസംഗിച്ചു.
മോട്ടിവേറ്റർ നബീൽ പാലത്ത്, ഫൈസൽ എളേറ്റിൽ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. കുട്ടികളുടെ സർഗ പരിപാടികളും അരങ്ങേറി. വർണ്ണ ബലൂണുകളും ബാഡ്ജുകളും നൽകി നവാഗ തരെ സംഘാടകൾ സ്വീകരിച്ചു. ജില്ലയിലെ എല്ലാ സി.ഐ. ഇ ആർ മദ്റസകളിലും പ്രവേശനോൽസവ ചടങ്ങുകൾ നടന്നു.