മാനവിക സൗഹാര്‍ദ്ദം ഊട്ടിയുറപ്പിയ്ക്കുക: കെ എന്‍ എം മര്‍ക്കസുദ്ദഅവ

Malappuram

എടക്കര: വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അതിനായി വേദ വെളിച്ചത്തിലേക്ക് മടങ്ങല്‍ അനിവാര്യമാണെന്നും എടക്കര മണ്ഡലം വേദ വെളിച്ചം മാനവിക സംഗമം അഭിപ്രയപ്പെട്ടു. ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ 2024 ജനുവരി 25-28 തിയ്യതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായാണ് വേദ വെളിച്ചം മാനവികതാ സംഗമം സംഘടിപ്പിച്ചത്. കെ എന്‍ എം മര്‍ക്കസുദഅവ ഈസ്റ്റ് സെക്രട്ടറി കെ അബ്ദു റഷീദ് ഉഗ്രപുരം ഉദ്ഘാടനം ചെയ്തു. മിസ്ഹബ് സ്വലാഹി അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര മുഖ്യഭാഷണം നടത്തി, വി പി അബ്ദുല്‍ കരീം, അന്‍വര്‍ പെരുമ്പിലാട്, പി വി നജ്മുദ്ദീന്‍ പ്രസംഗിച്ചു.