സഊദി ഗവ. അതിഥിയായി ഹജ് നിർവഹിക്കാൻ അബ്ദുൽ മാലിക് സലഫിക്ക് ക്ഷണം

Kozhikode

കോഴിക്കോട് : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിയും പണ്ഡിത സഭാംഗവും ജാമിഅ: അൽഹിന്ദ് അൽ ഇസ്ലാമിയ്യ അധ്യാപകനുമായ അബ്ദുൽ മാലിക് സലഫിക്ക് സഊദി ഗവ. അതിഥിയായി ഹജ്ജ് നിർവഹിക്കാൻ കേരളത്തിൽ നിന്നും ഈ വർഷം അവസരം ലഭിച്ചു. മൊറയൂർ സ്വദേശികളായ പൂക്കോടൻ മുഹമ്മദ്, ഖദീജ ദമ്പതികളുടെ മകനാണ്. വിസ്ഡം ബുക്സിന്റ ഡയറക്ടറുമാണ്.

സഊദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ലോകത്തിൻറെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറുക്കണക്കിന് വിശിഷ്ട വ്യക്തികൾക്ക് ഹജ്ജിന് ക്ഷണം നൽകാറുണ്ട്. ഇന്ത്യയിൽ നിന്ന് ഈ വർഷം ഏകദേശം അമ്പതോളം പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ അതിഥികളുടെ യാത്രാ ചിലവുകൾ, താമസ, ഭക്ഷണ സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും സൗദി രാജാവിന്‍റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർവഹിക്കപ്പെടുന്നത്. ഏറ്റവും ഉയർന്ന സൗകര്യങ്ങളാണ് യാത്രക്കാർക്ക് ഒരുക്കുന്നത്. ജൂൺ 8 ന് എംബസിയിൽ അംബാസഡറുടെ നേതൃത്വത്തിൽ ഔദ്യോഗിക യാത്രയയപ്പ് പരിപാടിയുണ്ട്. ഇതിന്‍റെ ഭാഗമായി അദ്ദേഹം ജൂൺ 7 ന് വെള്ളിയാഴ്ച ഡൽഹിയിൽ എത്തും. അതിനു ശേഷം ജൂൺ 9 ന് ഞായറാഴ്ചയാണ് ഡൽഹിയിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനം.

മടക്കവും ഡൽഹിയിലേക്ക് തന്നെയാണ്. ഹജ്ജിന്‍റെ ഭാഗമായി എത്തുന്ന അതിഥികൾക്ക് വിശിഷ്ഠ വ്യക്തികളെ കാണാനും വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരമുണ്ടാവും.