സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ ഉറപ്പാക്കാൻ പദ്ധതികൾ വേണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

Kozhikode

കോഴിക്കോട്: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ ഉറപ്പാക്കാൻ സർക്കാർ പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കണമെന്ന് കോഴിക്കോട് നടന്ന സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു.

ദേശീയ തലത്തിൽ കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ രംഗം വളരെ പിറകിലായത് സംബന്ധിച്ച് സർക്കാർ പഠന വിധേയമാക്കണം. എസ് എസ് എൽ സി, പ്ലസ്ടു റിസൽട്ടിൽ കേരളം മികച്ച നേട്ടം കൈവരിക്കുമ്പോഴും ദേശീയ തലങ്ങളിൽ നടക്കുന്ന മത്സര പരീക്ഷകളിൽ കേരളം പിറകോട്ട് പോകുന്നത് ആശങ്കാജനകമാണ്.

പൊതുചർച്ചയുടെ അടിസ്ഥാനത്തിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരമുയർത്താനുള്ള പദ്ധതികൾ കൊണ്ടുവരണമെന്നും സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു.

പ്ലസ്ടു സീറ്റുകൾ കുറവുള്ള ജില്ലകളിൽ നിലവിലുള്ള സ്കൂളുകളിലെ സീറ്റുകൾ വർധിപ്പിക്കുന്നതിന് പകരം പുതിയ ബാച്ചുകൾ അനുവദിക്കുകയും പ്ലസ്ടു ഇല്ലാത്ത സ്കൂളുകളിൽ പ്ലസ്ടു അനുവദിക്കുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ പ്ലസ് ടു സ്കൂളുകൾ അനുവദിച്ചതിൽ ഉള്ള വിവേചനം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി എൻ അബ്ദുല്ലത്തീഫ് മദനി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്റഫ്,അബൂബക്കർ സലഫി, ഫൈസൽ മൗലവി, സി പി സലീം, കെ സജ്ജാദ്, ഷെരീഫ് ഏലാങ്കോട്, പി എം ഷാഹുൽ ഹമീദ്, വെൽകം അഷ്റഫ്, പി യു സുഹൈൽ അബ്ദുല്ല ഫാസിൽ, കെ സി അയ്യൂബ്, നബീൽ രണ്ടത്താണി, റഷീദ് കൊടക്കാട്, ഹൈദരലി,റഷീദ് മാസ്റ്റർ കാരപ്പുറം, റിയാസ് തൃശ്ശൂർ,നസീർ തിരുവനന്തപുരം, നിസാർ കരുനാഗപ്പള്ളി,അബ്ദുറസാഖ് അത്തോളി എന്നിവർ പ്രസംഗിച്ചു.