KATF ഫുട്‌ബോൾ മത്സരത്തിൽ ചേളന്നൂർ എ യു പി സ്കൂൾ ജേതാക്കളായി

Kozhikode

കോഴിക്കോട്: കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ ചേവായൂർ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചേളന്നൂർ എ യു പി സ്കൂൾ ജേതാക്കളായി. ജെ ഡി ടി ഹൈസ്ക്കൂൾ റെണ്ണേയ്സായി. മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യ വൈസ്പ്രസിഡന്റ് ആശിഖ് ചെലവൂർ ഉത്ഘാടനം ചെയ്തു. റെഫീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി മുഹമ്മദലി, അബ്ദുൽ അസീസ്, ഇല്യാസ് , റെഫീഖ് മായനാട്, വി എം മിർഷാദ്, ഹബീബ് മാസ്റ്റർ സംസാരിച്ചു.