കോഴിക്കോട് : കാളാണ്ടിത്താഴം- മെഡിക്കൽ കോളേജ് കയറ്റത്തിലെ പ്ളാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുകൊണ്ട് ദർശനം ഗ്രന്ഥശാലയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിസ്ഥിതി ദിന വാരാഘോഷത്തിന് തുടക്കമായി. പ്ളാസ്റ്റിക് ശേഖരണം കനാൽ വ്യൂ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് എ സുധീർ ഉദ്ഘാടനം ചെയ്തു. ജിയോ ടാഗിംഗ് നടത്തി സംഘടിപ്പിച്ച ശേഖരണത്തിന് ദർശനം ജോയിൻ്റ് സെക്രട്ടറിമാരായ ടി കെ സുനിൽകുമാർ, പി ദീപേഷ് കുമാർ, പ്രവർത്തക സമിതി അംഗങ്ങളായ വി ഹരികൃഷ്ണൻ, കെ ഗോപി, കെ പി മോഹൻദാസ്, പി ജസിലുദീൻ, കനാൽ വ്യൂ ആർ എ സെക്രട്ടറി ഷമ്മാസ് എ കെ എന്നിവർ നേതൃത്വം നല്കി.
സംസ്ഥാന വനംവകുപ്പിൻ്റെ സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിൽ നിന്നെത്തിച്ച വൃക്ഷതൈകളുടെ നടീൽ ഉദ്ഘാടനം എനർജി മാനേജ്മെൻ്റ് സെൻ്റർ കേരള സംസ്ഥാന റിസോഴ്സ് പേഴ്സൺ എം കെ സജീവ് കുമാർ നിർവ്വഹിച്ചു. വൃക്ഷവത്ക്കരണത്തിന് പറമ്പിക്കുളം കടുവാ സങ്കേതത്തിലെ മുൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നമ്പ്യാലത്ത് ബാബു, അമ്മിണി പ്രകാശൻ, ശശികല മ0ത്തിൽ,എം കെ ശിവദാസൻ, കളംകൊള്ളി ബാബു എന്നിവർ നേതൃത്വം നല്കി. ചണച്ചാക്കുകളിൽ ശേഖരിച്ച 5 ചാക്ക് പ്ളാസ്റ്റിക് മാലിന്യങ്ങൾ കോർപ്പറേഷൻ 20 ആം വാർഡിലെ ഹരിത കർമ്മസേന ഏറ്റെടുത്തു. മുൻ വർഷം ഇതേ സമയം 42 ചാക്ക് മാലിന്യങ്ങളായിരുന്നു ഉണ്ടായിരുന്നത് എന്ന് ദർശനം സെക്രട്ടറി എം എ ജോൺസൺ അറിയിച്ചു.