മദ്റസ പ്രവേശനോത്സവവും അവാർഡ് ദാനവും

Kozhikode

കോഴിക്കോട്: കെ.എൻ.എം. സിറ്റി മണ്ഡലം മദ്റസ പ്രവേശനോത്സവവും പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും നടത്തി.

കോർപറേഷൻ കൗൺസിലർ കെ. മൊയ്തീൻ കോയ ഉദ്ഘാടനവും അവാർഡ് ദാനവും നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് പി. ഹാറൂൻ ആധ്യക്ഷ്യം വഹിച്ചു.

ചടങ്ങിൽ മുജീബ് റഹ്‌മാൻ തച്ചമ്പാറ , കെ.എം. റാഷിദ് അഹമ്മദ്, പി.മുഹമ്മദലി, പി.ടി. അബൂബക്കർ, അഹമ്മദ് നിയാദ്, റിഹാബ്, സീനത്ത് എന്നിവർ സംസാരിച്ചു.