കോഴിക്കോട് : കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (സി ഐ ഇ ആര്‍) 2023-24 അധ്യയന വര്‍ഷത്തില്‍ മദ്‌റസ വിദ്യാര്‍ഥികളുടെ അമ്മമാര്‍ക്കായി നടത്തിയ വിചാരം വിജ്ഞാന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സി ഐ ഇ ആര്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലേക്ക് വേണ്ടി പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് പരീക്ഷ നടത്തിയത്. പാഠപുസ്തകങ്ങളെക്കുറിച്ച് രക്ഷിതാക്കളില്‍ അവബോധമുണ്ടാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. കുട്ടികളുടെ പാഠപുസ്തകങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് അമ്മമാര്‍ക്കുവേണ്ടി നടത്തുന്ന ഈ പരീക്ഷ വേറിട്ട ഒരു സംരംഭമാണ്. സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ പരീക്ഷയില്‍ ഇരുപതുപേര്‍ അവാര്‍ഡിനര്‍ഹരായി.
വിജയികളായവര്‍ മുര്‍ഷിദ കെ പി മദ്‌റസത്തു ഇസ്‌ലാഹിയത്തു സലഫിയ്യ പാനൂര്‍, ഷാദിയ പി എ മദ്‌റസത്തു ഇസ്‌ലാഹിയത്തു സലഫിയ്യ പാനൂര്‍, റാഷിദ കെ ഇര്‍ഷാദുസിബിയാന്‍ മോറല്‍ സ്‌കൂള്‍ തച്ചന്‍കുന്ന്, ജെമ്ഷിയ പി കെ മദ്‌റസത്തുല്‍ മുജാഹിദീന്‍ ഉള്ളിശ്ശേരിക്കുന്ന്, റുബിന എ എസ് മദ്‌റസത്തുല്‍ മുജാഹിദീന്‍ പുന്നശ്ശേരി, ഹഫ്‌സത്ത് മദ്‌റസത്തുല്‍ മുജാഹിദീന്‍ നെല്ലിക്കാപറമ്പ്, മുംതാസ് പി മദ്‌റസത്തുല്‍ മുജാഹിദീന്‍ നെല്ലിക്കാപറമ്പ്, മര്‍സീന പി എം മദ്‌റസത്തു സലാം കടുപ്പിനി, സുഹ്‌റ പി എം മര്‍കസുല്‍ ഉലൂം മദ്‌റസ പാലത്ത്, മുഹ്‌സിന എം മദ്‌റസത്തുല്‍ ഇസ്‌ലാഹിയ്യ നിറമരുതൂര്‍, റസീന പി എന്‍ മദ്‌റസത്തു ഇസ്‌ലാഹിയ്യ പരപ്പനങ്ങാടി, ഫൗമിയ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ പാലപറമ്പ്, സജ്‌ല വി കെ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ പാലപറമ്പ്, ഫസീന പി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ പാലപറമ്പ്, റഹീല കെ സലഫി മദ്‌റസ തച്ചണ്ണ, ഷഹനാസ് എന്‍ ഇസ്‌ലാഹിയ്യ മദ്‌റസ പാണ്ടിക്കാട്, ഷഫ്‌ന പി കെ ഹുജ്ജത്തുല്‍ ഇസ്‌ലാം മദ്‌റസ പന്തലിങ്ങല്‍, ജസീറ കെ, ഹുജ്ജത്തുല്‍ ഇസ്‌ലാം മദ്‌റസ പന്തലിങ്ങല്‍, ഷാഹിന ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ ശ്രീമൂലനഗരം, റസീന കെ എ സലഫി മദ്‌റസ വടക്കുംതല കൊല്ലം.
ഫലപ്രഖ്യാപന യോഗത്തില്‍ ഡോ.ഐ പി അബ്ദുസ്സലാം, അബൂബക്കര്‍ മൗലവി പുളിക്കല്‍, ഇബ്‌റാഹിം മാസ്റ്റര്‍, റഷീദ് പരപ്പനങ്ങാടി ,എം ടി അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ വഹാബ് നന്മണ്ട എന്നിവര്‍ പങ്കെടുത്തു.