‘റീച്ച്’ സോഷ്യൽ മീഡിയ വർഷോപ്പ് സംഘടിപ്പിച്ചു

Kozhikode

കോഴിക്കോട്: വിദ്വേഷ പ്രചരണം, ഹെയ്റ്റ് ന്യൂസുകളുടെ വ്യാപനം, പരസ്യങ്ങളുടെ അടിമത്വം, കപട ആത്മീയ വ്യാപാരങ്ങൾ, അധാർമിക പ്രവർത്തനങ്ങളുടെ വിളഭൂമി ഇങ്ങനെ വിഭിന്നമായ ഒരായിരം വിശേഷണങ്ങൾക്ക് വിധേയമാണ് ഇന്ന് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. യുവത്വത്തിൻ്റെ അവിവേകമോ, എടുത്ത് ചട്ടമോ സോഷ്യൽ മീഡിയയിലെ സാനിധ്യങ്ങൾക്കും പോരാട്ടങ്ങക്കുമിടയിൽ സംഭവിച്ചു കൂടാ എന്ന ഉറച്ച ബോധ്യവും നിലപാടും മുൻ നിർത്തി കൊണ്ട് സോഷ്യൽ മീഡിയയുടെ സർഗാത്മക ഉപയോഗം ലക്ഷ്യമാക്കി വിസ്ഡം യൂത്ത് കോഴിക്കോട് സൗത്ത് ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ സോഷ്യൽ മീഡിയ വർക്ക് ഷോപ്പ് സംഘടിച്ചത്.

വിസ്ഡം യൂത്ത് കോഴിക്കോട് സൗത്ത് ജില്ല സെക്രട്ടറി ജംഷീർ. എ എം
ഉദ്ഘാടനം നിർവഹിച്ചു, സോഷ്യൽ മീഡിയ കൺവീനർ അബ്ദുൽ ഗഫൂർ അദ്യക്ഷത വഹിച്ചു ജില്ല അഡ്മിൻ പാനൽ അംഗങ്ങളായ റെനീഷ് ,സർജാസ് ,അൻഷാസ് എന്നിവർ ചർച്ച സജീവമാക്കി ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു .

ഫെയ്ക്ക് ന്യൂസുകളെ തിരിച്ചറിയാനുള്ള എളുപ്പവഴികൾ, സാമൂഹ്യ മാധ്യമങ്ങളിലെ എറ്റവും പുതിയ സാധ്യതകൾ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ, സോഷ്യൽ മീഡിയ അഡിക്ഷൻ്റെ അപകടവും പ്രായോഗിക പരിഹാരങ്ങളും, പ്രബോധന സാമൂഹ്യ ക്ഷേമ മേഖലയിലെ ഫലപ്രദമായ ഉപയോഗം, ലിബറൽ ഫാസിസ്റ്റ് ചേരികളോടുള്ള പ്രതിരോധം തുടങ്ങി വിവിധ വിഷയങ്ങളാണ് സോഷ്യൽ മീഡിയ വർക്ക്ഷോപ്പിൽ ചർച്ച ചെയ്തത്.