ഗോപിനാഥ് മുതുകാട് തലക്കുളത്തൂര്‍ മാനസ് സെന്റര്‍ സന്ദര്‍ശിച്ചു

Kozhikode

തലക്കുളത്തൂര്‍: മാന്ത്രികനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രൊഫസര്‍ ഗോപിനാഥ് മുതുകാട് തലക്കുളത്തൂരിലെ സൊസൈറ്റി ഫോര്‍ മെന്റല്‍ ഹെല്‍ത്ത് കേരളടാംടണ്‍ അബ്ദുള്‍ അസീസ് മെമ്മോറിയല്‍ മാനസ് സെന്റര്‍ സന്ദര്‍ശിച്ചു. എം കെ രാഘവന്‍ എം പിയോടൊപ്പമാണ് അദ്ദേഹം സന്ദര്‍ശനത്തിനെത്തിയത്. സെന്ററിലെ അന്തേവാസികളുമായി മുതുകാട് സംവദിച്ചു.

വിവിധ മനോരോഗങ്ങളാല്‍ പ്രയാസം അനുഭവിക്കുന്ന, ആലംബഹീനരായ 36 അന്തേവാസികളുടെ താമസം, ദൈനംദിന കൃത്യനിര്‍വഹണം, ചികിത്സ തുടങ്ങിയവ കൃത്യതയോടെ കൈകാര്യം ചെയ്യുന്ന മാനസ് സെന്ററിന്റെ നടത്തിപ്പുകാരെ മുതുകാടും എം പിയും അഭിനന്ദിച്ചു. മാനസ് സെന്ററില്‍ കഴിയുന്നവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് സമൂഹ നന്മയ്ക്ക് ഉതകുന്നവരാക്കി അവരെ മാറ്റിത്തീര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുവരും എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു.

മാനസ് കോര്‍ഡിനേറ്റര്‍ അഷ്‌റഫ് ചേലാട്ട്, മാനേജര്‍ പി ടി മൊയ്തീന്‍ കോയ, ട്രഷറര്‍ ഷായേദ് മുസമ്മില്‍, മാനേജിങ് കമ്മിറ്റി അംഗം റിട്ട. പ്രൊഫ: ഒ. ജെ. ചിന്നമ്മ, ടി. സുഹാസ്, മുഹമ്മദ് അക്ബര്‍, രമേശ് നമ്പിയത്ത്, യു. വി. ദിനേശ് മണി സംബന്ധിച്ചു.