നീറ്റ് മെഡിക്കൽ പ്രവേശനം: സൗജന്യ കൗൺസലിംഗ് 9 ന്

Kannur

കണ്ണൂർ : കെ പി കെ കരിയർ കൗൺസിലിംഗ് സെൻററിന്റെ ആഭിമുഖ്യത്തിൽ നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് അവരുടെ നീറ്റ് റാങ്ക്, സ്കോർ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രവേശന സാധ്യതകൾ മനസ്സിലാക്കുന്നതിന് വേണ്ടി സൗജന്യ വ്യക്തിഗത കൗൺസലിംഗ് സംഘടിപ്പിക്കുന്നു.

ജൂൺ 9 ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ താണയിലെ കെ പി കെ കരിയർ കൗൺസലിംഗ് സെൻ്ററിലാണ് വ്യക്തിഗത കൗൺസലിംഗ് നടത്തുന്നത്. നീറ്റ് കൗൺസിലിംഗ് എക്സ്പേർട്ട് റമീസ് പാറാൽ വ്യക്തിഗത കൗൺസലിംഗിന് നേതൃത്വം നൽകും.

അഖിലേന്ത്യാ ക്വാട്ട, സ്റ്റേറ്റ് ക്വാട്ട, എയിംസ്, ജിപ്മെർ, ഇ എസ് ഐ ക്വാട്ട, ഡീംഡ്, എൻ ആർ ഐ ക്വാട്ട, എ എഫ് എം സി, മിലിറ്ററി നഴ്സിംഗ്, കേരള, കർണാടക, തമിഴ്നാട്, പോണ്ടിച്ചേരി സ്റേറ്റ് കൗൺസലിംഗ് തുടങ്ങിയവയിലെ പ്രവേശന സാധ്യതകൾ സംബന്ധിച്ച വിദ്യാർത്ഥികളുടെ സംശയങ്ങൾ ദുരീകരിക്കാം. താല്പര്യമുള്ളവർ താഴെ നമ്പറിൽ വാട്ട്സ്അപ്പ് ചെയ്ത് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 9895130842