തളിപ്പറമ്പ: കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) തളിപ്പറമ്പ മണ്ഡലം കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറി പി സുഖദേവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം.വൈസ് പ്രസിഡൻ്റ് ടി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. സർവീസ് പെൻഷൻകാരുടെ അവകാശങ്ങളും ആവശ്യങ്ങളും നിരാ കരിക്കുന്ന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ജൂലായ് 1ന് സബ് ട്രഷറിക്കു മുന്നിൽ നടക്കുന്ന കരിദിനാചരണം വിജയിപ്പിക്കുവാൻ തീരുമാനിച്ചു.
അപ്പലേറ്റ് കമ്മിറ്റി ചെയർമാൻ പി. കൃഷ്ണൻ, സംസ്ഥാന കൗൺസിലർ ഗോവിന്ദൻ ,ജില്ലാ സെക്രട്ടറിയേറ്റംഗം കെ.മധു, ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ, സെക്രട്ടറി കെ.വി പ്രേമരാജൻ,കെ.രവി, പി.അബ്ദുല്ല, ആർ.വി വാസന്തി എന്നിവർ പ്രസംഗിച്ചു’