പൊതുതെരഞ്ഞെടുപ്പ് ഫലം: ഭരണഘടനക്കു വേണ്ടിയുള്ള പ്രതിജ്ഞാബദ്ധത തെളിയിക്കപ്പെട്ടു: ഐ.എസ്.എം

Kozhikode

കോഴിക്കോട്: മതേതര ജനാധിപത്യമൂല്യങ്ങൾ തകർക്കപ്പെടില്ലെന്നും രാജ്യത്തിൻ്റെ ഭരണഘടന കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന പൗര പ്രഖ്യാപനവുമാണ് പൊതു തെരഞ്ഞെടുപ്പ് ഫലമെന്നും ഇന്ത്യാ മുന്നണിയുടെ ആശാവഹമായ മുന്നേറ്റം പ്രതീക്ഷാനിർഭരമാണന്നും കോഴിക്കോട്ട് ചേർന്ന ഐ.എസ്.എം സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു.

മനുഷ്യരെ വിഭജിച്ചു നിർത്താനും ഒറ്റപ്പെടുത്താനുമുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിൻ്റെ അഹന്തയിലധിഷ്ഠിതമായ നീക്കങ്ങൾക്കെതിരെയുള്ള താക്കീതാണ് രാഷ്ട്രം നൽകിയിരിക്കുന്നത്. ഒരു നവോത്ഥാന സംഘത്തിന് അനുയോജ്യമല്ലാത്ത നീക്കങ്ങളും സമീപനങ്ങളുമായി മുന്നോട്ട് പോകുന്ന നവോത്ഥാന സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശൻ്റെ നിലപാടിൽ പ്രതിഷേധിച്ച ഡോ.ഹുസൈൻ മടവൂരിൻ്റെ വൈസ് ചെയമാൻ സ്ഥാനത്തു നിന്നുള്ള രാജി സന്ദർഭോജിതവും സ്വാഗതാർഹവുമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ജന:സെക്രട്ടറി ശുക്കൂർ സ്വലാഹി ഉദ്ഘാടനം ചെയ്തു. വൈ: പ്രസിഡണ്ട് ഡോ: ജംഷീർ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.എം.എ അസീസ്, ഭാരവാഹികളായ ബരീർ അസ്‌ലം , ആദിൽ അത്വീഫ് സ്വലാഹി,റഹ് മത്തുല്ല സ്വലാഹി പുത്തൂർ, സിറാജ് ചേലേമ്പ്ര, യാസർ അറഫാത്ത്,ശിഹാബ് തൊടുപുഴ, സൈദ് മുഹമ്മദ് കുരുവട്ടൂർ, ശംസീർ കൈതേരി തുടങ്ങിയവർ രൂപരേഖാ ചർച്ചക്ക് നേതൃത്വം നൽകി. ജുനൈദ് സലഫി (കോഴിക്കോട് സൗത്ത്) സുബൈർ ഗദ്ദാഫി (കോഴിക്കോട് നോർത്ത് ) സൈഫുദ്ദീൻ മങ്കട (മലപ്പുറം ഈസ്റ്റ്) അബ്ദുല്ലത്വീഫ് തിരൂർ ( മലപ്പുറം വെസ്റ്റ്) മുഹമ്മദ് അക്റം (കണ്ണൂർ) അജ്മൽ കൽപ്പറ്റ ( വയനാട്) ഫാരിഷ് കൊച്ചി (എറണാകുളം) ഫൈസൽ മാസ്റ്റർ (തൃശൂർ) ആശിഖ് ഷാജഹാൻ ഫാറൂഖി (കൊല്ലം)സംസാരിച്ചു.