“വെളിച്ചം റമളാൻ” ദമ്മാം ഏരിയ വിജയികളെ  ആദരിച്ചു

Gulf News GCC

ദമ്മാം : ഖുർആനിനെ ഏറെ തെറ്റിധരിപ്പിക്കാൻ കുൽസിത ശ്രമങ്ങൾ നടന്നുവരുന്ന ഇക്കാലത്ത് ഖുർആൻ പഠനം  ഓൺലൈൻ സംവിധാനത്തിലൂടെ കൂടുതൽ ജനകീയമാക്കാൻ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാഷണൽ കമ്മിറ്റി  സംഘടിപ്പിച്ചു വരുന്ന “വെളിച്ചം സൗദി ഖുർആൻ ഓൺലൈൻ” തുടർ പഠന പദ്ധതിയുടെ ഭാഗമായി റമളാനിൽ പ്രത്യേകമായി നടത്തിയ “വെളിച്ചം റമളാൻ ” പരീക്ഷയിലെ ദമ്മാം ഏരിയാ  വിജയികളേയും  വിദ്യാർത്ഥികൾക്കിടയിൽ ഖുർആനിൻ്റെ ആഴത്തിലുള്ള പഠനത്തെ പ്രോത്സാഹിപ്പിക്കുവാൻ ആരംഭിച്ച “ദ ലൈറ്റ് ജൂനിയർ ” ദമ്മാം ഏരിയാ വിജയികളേയും സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ സമ്മാനങ്ങൾ നൽകി ആദരിച്ചു .

സൗദി ദേശീയ തലത്തിൽ ഏഴാം റാങ്കു കരസ്ഥമാക്കിയ സറീന കുട്ടിഹസ്സൻ  ദമ്മാം ഏരിയയിൽ ഒന്നാം റാങ്കിനർഹയായി . സൗദി ദേശീയ തലത്തിൽ എട്ടാംറാങ്കു നേടിയ സമീറ റഫീഖ് , ഒമ്പതാം റാങ്കു നേടിയ ഷഹനാസ് അൽത്വാഫ് എന്നിവർ  ദമ്മാം ഏരിയയിലെ  രണ്ടും മൂന്നും റാങ്കുകൾക്കുള്ള സമ്മാനങ്ങൾ ഏറ്റുവാങ്ങി .

മുഹ്സിന മുസമ്മിൽ , ഷാഹിദ സ്വാദിഖ് ,  അഫ്റ ഹാഷിം , തൻവി അൻഷാദ് , മുജീബുറഹ്മാൻ കുഴിപ്പുറം , അസ്ഹർ അലി നസറുദ്ധീൻ , ഷംന വഹീദ് എന്നിവർ യഥാക്രമം നാലു മുതൽ പത്ത് വരേ റാങ്കുകൾക്കുള്ള സമ്മാനങ്ങൾ ഏറ്റുവാങ്ങി .

വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ ദ ലൈറ്റ് ജൂനിയർ ഖുർആൻ ഓൺലൈൻ പരീക്ഷയിൽ സൗദി  ദേശീയ തലത്തിൽ പതിനാറാം റാങ്ക് നേടിയ മുഹമ്മദ്  ഫരീദ്  ദമ്മാം ഏരിയയിൽ ഒന്നാം റാങ്കിനുള്ള സമ്മാനം ഏറ്റുവാങ്ങി .

അർഷിൽ അസീസ് , ആയിശ അബ്ദുൽ അസീസ്  , ആയിശ നൗഷാദ് , ഷഫിൻ ഷിംലാൽ , ബർസ അൻസാർ , ആമിന നുസ്ഹ റിയാസ് , ഫസാൻ സമീർ , നായിഫ് മുഹമ്മദ് , റാസിൻ , സുജൈദ് ഹുസൈൻ ,ആമിന നുമ റിയാസ് , തൻവീർ ,  റാഇദ് മുബഷിർ , സയാൻ ഷമീർ എന്നിവർ യഥാക്രമം  രണ്ടു മുതൽ പതിനഞ്ചുവരേ  സ്ഥാനങ്ങൾക്കുള്ള സമ്മാനങ്ങൾ ഏറ്റുവാങ്ങി .

ഇഖ്ബാൽ സുല്ലമി മുഖ്യ പ്രഭാഷണം നടത്തി . വെളിച്ചം ദമ്മാം കോഡിനേറ്റർ അൻഷാദ് കാവിൽ സ്വാഗതം പറഞ്ഞു . സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ പ്രസിഡൻ്റ്  വഹീദുദ്ധീൻ അദ്യക്ഷത വഹിച്ചു . സെക്രട്ടറി നസ്റുള്ള അബ്ദുൽ കരീം നന്ദി പറഞ്ഞു .