മഞ്ചേരി: മദ്രസകളും മതപാഠശാലകളും സാമൂഹ്യ മുന്നേറ്റത്തിൻ്റെ കേന്ദ്രങ്ങളായി പ്രവർത്തിക്കണമെന്ന് ‘സാക്കൂൻ 24’ മലപ്പുറം ജില്ല സി.ഐ.ഇ.ആർ പ്രധാനാധ്യാപക സമ്മേളനം ആഹ്വാനം ചെയ്തു. സമൂഹത്തിൽ വ്യാപകമായി വരുന്ന ലഹരി, കൊലപാതകം, സാമ്പത്തിക തട്ടിപ്പുകൾ മുതലായ അധാർമ്മികതകൾക്കെതിരെ കൗമാര മനസ്സുകളിൽ ഫലപ്രദമായ ചിന്തകൾ ഉണർത്തുന്നതിൽ മദ്രസാപഠനത്തിലൂടെ സാധിക്കണം. മതസൗഹാർദ്ദം മാനവികത തുടങ്ങിയ മൂല്യങ്ങൾ സമൂഹത്തിൽ പ്രയോഗവൽകരിക്കുന്നതിനും മദ്രസകൾ പ്രാധാന റോൾ വഹിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
കെ.എൻ.എം. ജില്ല പ്രസിണ്ടൻ്റ് ഡോ: യു.പി യഹ് യ ഖാൻ മദനി ഉദ്ഘാടനം ചെയ്തു. കൗൺസിൽ ഫോർ ഇസ് ലാമിക്ക് സ്റ്റഡീസ് ആൻ്റ് റിസർച്ച് ജില്ല ചെയർമാൻ എ.നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.സി അബ്ദു റഹിമാൻ, ഇബ്രാഹീം പാലത്ത് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.കെ.അബ്ദുൽ അസീസ്,എം.കെ മുഹമ്മദ് ബശീർ, ഫ്രെഫ: ശാക്കിർ ബാബു കുനിയിൽ, എം.പി അബൂൽ കരീം സുല്ലമി പ്രസംഗിച്ചു.
കെ.കെ മുഹമ്മദ് അൻസാരി, മുസ്തഫ മൗലവി അകമ്പാടം, എ.പി അലിക്കുട്ടി, വി.സി സക്കീർ ഹുസൈൻ, കെ.മുസ്തഫ,അബ്ദുൽ ജബ്ബാർ കാട്ടുമുണ്ട, ജാഫർ മൗലവി കൂട്ടിൽ, സനിയ വണ്ടൂർ, റജീന നിലമ്പൂർ, മുജീബ് ചെങ്ങര, സുനീർ പന്തലിങ്ങൽ ചർച്ചയിൽ പങ്കെടുത്തു.