മഞ്ചേരി: ഉദ്വേഗ – വിദ്യാഭ്യാസ – അധികാര മേഖലകളിൽ കേരളത്തിലെ വിവിധ മത സാമുദായിക വിഭാഗങ്ങളുടെ നിലവിലുള്ള പ്രാതിനിധ്യം മനസ്സിലാക്കി അർഹരായവർക്ക് പ്രത്യേക പദ്ധതികൾ നടപ്പിലാക്കുന്നതിന് പ്രയോജനകരമാകുന്ന തരത്തിൽ സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പാക്കാൻ സർക്കാർ പ്രതിബദ്ധത കാണിക്കണമെന്ന് കെ.എൻ എം മർക്കസുദഅവ ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു.
വസ്തുതകൾ മറച്ച് വെച്ച് മുസ്ലിം സമുദായത്തെക്കുറിച്ച് തെറ്റിധാരണകളും ഊഹാപോഹങ്ങളും പ്രചരിപ്പിച്ച് വർഗീയ വിദ്വോഷ ചിന്തകൾക്ക് തീ കൊളുത്തുന്ന ചില സാമുദായിക നേതാക്കൾ ഇനിയെങ്കിലും വിഭാഗീയ ചിന്തകൾ അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു.
‘കാലം തേടുന്ന ഇസ്വ് ലാഹ്” സന്ദേശ പ്രചാരണത്തിൻ്റെ ഭാഗമായുള്ള കെ.എൻ.എം മർകസുദഅവ ജില്ല ലീഡേഴ്സ് മീറ്റ് സംസ്ഥാന .സെക്രട്ടറി എൻ.എം. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. ജിIല്ല പ്രസിണ്ടൻ്റ് ഡോ: യു.പി യഹ് യ ഖാൻ മദനി അധ്യക്ഷനായി .സംസ്ഥാന ട്രഷറർ എം.അഹമ്മദ് കുട്ടി മദനി മുഖ്യ ഭാഷണം നടത്തി, സംസ്ഥാന ഉപാധ്യക്ഷൻ കെ.പി അബ്ദുറഹിമാൻ സുല്ലമി, കെ.അബ്ദുൽ അസീസ്, എം.പി അബ്ദുൽ കരീo സുല്ലമി, പ്രെഫ:ശാക്കാർ ബാബു, കെ.അബ്ദുൽ റഷീദ്, വി.പി അഹമ്മദ് കുട്ടി മാസ്റ്റർ, ഷംസുദീൻ അയനിക്കോട്, എ.നൂറുദ്ദീൻ എടവ,ണ്ണ,വി.ട്ടി ഹംസ, ഐ.എസ്.എം ജില്ല പ്രസിണ്ടൻറ് ജൗഹർ അയനിക്കോട്, എം.എസ്.എം. ജില്ല പ്രസിണ്ടൻ്റ് ശമീർ പുല്ലൂർ, എം.ജി.എം. ജില്ല സെക്രട്ടറി താഹിറ ടീച്ചർ പ്രസംഗിച്ചു.